SignIn
Kerala Kaumudi Online
Tuesday, 22 September 2026 1.45 AM IST

മാവോയിസ്റ്റ് നേതാവിനെ വെടിവച്ച് കൊന്ന് യു.പി പൊലീസ്

s

ലക്നൗ: 44 കേസുകളിൽ പ്രതിയായ മാവോയിസ്റ്റ് നേതാവ് ബ്രിജേഷ് ഗഞ്ച് എന്ന ഗോപാൽ സിംഗ് ഭോക്തയെ യു.പി പൊലീസ് വെടിവച്ചു കൊന്നു. കൊലപാതകം, കൊള്ളയടിക്കൽ തുടങ്ങി വിവിധ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട ബ്രിജേഷ് ഗഞ്ചിനെ കുറിച്ച് വിവരം നൽകുന്നവർക്ക് 30 ലക്ഷം രൂപ ജാർഖണ്ഡ് സർക്കാരും ദേശീയ അന്വേഷണ ഏജൻസിയും പ്രഖ്യാപിച്ചിരുന്നു. ഉത്തർപ്രദേശിലെ വാരാണസിക്ക് സമീപമാണ് ബ്രിജേഷിനെ പൊലീസ് വെടിവച്ചത്. ഞായറാഴ്ച പുലർച്ചെ ഓടെയായിരുന്നു ഉത്തർപ്രദേശ് ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ (എ.ടി.എസ്) ഓപ്പറേഷൻ.

ജാർഖണ്ഡിലെ ഛത്ര ജില്ലയിലായിരുന്നു ബ്രിജേഷ് ഗഞ്ചിന്റെ താവളം. വാരാണസിയോടു ചേർന്നുള്ള മുഗൾസരായിലേക്കു ബ്രിജേഷ് വരുന്നതായി പൊലീസിനു രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ ഇരുചക്രവാഹനത്തിൽ കൂട്ടാളിക്കൊപ്പം ഇയാൾ യാത്ര ചെയ്യുന്നത് കണ്ടെത്തി. തുടർന്ന് രാംനഗർ പൊലീസ് സ്റ്റേഷനു സമീപം വാഹനം ഉദ്യോഗസ്ഥർ തടഞ്ഞു. എന്നാൽ പൊലീസിനു നേരെ ഗഞ്ചു വെടിയുതിർക്കുകയായിരുന്നു. തുടർന്ന് എ.ടി.എസ് പ്രതിരോധിച്ചപ്പോഴാണ് ഗഞ്ചുവിനു വെടിയേറ്റത്. വെടിവയ്പിനിടെ ഗഞ്ചുവിനൊപ്പം ഉണ്ടായിരുന്നയാൾ ഓടി രക്ഷപെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SHOTDEAD, LATESTNEWS, MAOIST LEADER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360