
ന്യൂഡൽഹി: ടൈംസ് ഒഫ് ഇന്ത്യ അടക്കം പ്രമുഖ പത്രങ്ങൾ പ്രസിദ്ധീകരിക്കുന്ന ബെന്നറ്റ് കോൾമാൻ ആൻഡ് കമ്പനി ലിമിറ്റഡിൻ്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ മൊഹിത് ജെയിനിനെ ഓഡിറ്റ് ബ്യൂറൊ ഒഫ് സർക്കുലേഷൻസ് (എ.ബി.സി)ചെയർമാനായി തിരഞ്ഞെടുത്തു.
2021-22 കാലത്ത് ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റിയുടെ പ്രസിഡൻ്റായിരുന്നു. പ്രമുഖ മീഡിയ ഏജൻസിയായ മാഡിസൺ വേൾഡിൻ്റെ ഡയറക്‌ടർ വിക്രം സഖുജയെ എ.ബി.സിയുടെ ഡെപ്യൂട്ടി ചെയർമാനായും കൗൺസിൽ ഒഫ് മാനേജ്മെൻ്റ് തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |