
റാഞ്ചി: ജാർഖണ്ഡ് മന്ത്രിയും ജെ.എം.എം നേതാവുമായ സുദിവ്യ കുമാർ സോനു (56) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ പുലർച്ചെയായിരുന്നു അന്ത്യം. ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനാണ് മരണ വിവരം അറിയിച്ചത്.
ഗിരിദിഹ് മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയായ അദ്ദേഹം ഉന്നത സാങ്കേതിക വിദ്യാഭ്യാസം, നഗരവികസനം, ടൂറിസം, കല, സംസ്‌കാരം, കായികം, യുവജനകാര്യ വകുപ്പുമന്ത്രിയായിരുന്നു. പാർട്ടിക്കും സർക്കാരിനും സംസ്ഥാനത്തിനും നികത്താനാവാത്ത നഷ്ടമാണെന്ന് അനുശോചന കുറിപ്പിൽ ജെ.എം.എം പറഞ്ഞു. ശനിയാഴ്ച രാത്രിയാണ് നെഞ്ചുവേദന അനുഭവപ്പെട്ട അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |