
ന്യൂഡൽഹി: തെക്കൻ ഡൽഹിയിലെ സത്യ നികേതനിൽ വിദ്യാർത്ഥികളുടെ ഹോസ്റ്റലായ അഞ്ച് നില കെട്ടിടം തകർന്ന് അഞ്ച് മരണം. നിരവധി പേർക്ക് പരിക്കേറ്റു..കോൺക്രീറ്റ് കൂമ്പാരത്തിനിടയിൽ കുടുങ്ങിയ മുപ്പതോളം പേരെ പുറത്തെടുത്തു. 15 മുറികളിലായി 40ൽ കൂടുതൽ വിദ്യാർത്ഥികൾ താമസിച്ചിരുന്നു.
'ഹോസ്റ്റൽ ഡേസ്' എന്നപേരിൽ ആൺകുട്ടികൾക്കായി പ്രവർത്തിച്ചിരുന്ന പേയിംഗ് ഗസ്റ്റ് (പി.ജി) മന്ദിരമാണിത്.
അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയായിരുന്ന
40 വർഷം പഴക്കമുള്ള കെട്ടിടത്തിന്റെ ബേസ്‌മെന്റിൽ കനത്ത മഴയിൽ വെള്ളം കയറിയതാണ് കാരണമെന്ന് കരുതുന്നു.
മൂന്നു നിലകൾക്കുള്ള അനുമതി വാങ്ങി അഞ്ചു നിലവരെ കെട്ടിപ്പൊക്കിയാണ് സത്യനികേതനിൽ നിരവധി ഹോസ്റ്റലുകളും പി.ജികളും പ്രവർത്തിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |