SignIn
Kerala Kaumudi Online
Monday, 07 September 2026 12.41 AM IST

സഞ്ജയ് കുമാർ രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ്

f

ന്യൂഡൽഹി: രാജസ്ഥാൻ ഹൈക്കോടതി സ്ഥിരം ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് സഞ്ജയ് കുമാർ അഗർവാളിനെ നിയമിച്ച് കേന്ദ്ര സർക്കാർ ഉത്തരവിറക്കി. ഇതടക്കം എട്ട് പുതിയ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെ നിയമന ഉത്തരവ് പുറത്തുവന്നു. 10 മാസമായി രാജസ്ഥാൻ ഹൈക്കോടതി ആക്‌ടിംഗ് ചീഫ് ജസ്റ്റിസ് ആയി ചുമതല വഹിച്ച സഞ്ജീവ് പ്രകാശ് ശർമ്മയ്‌ക്കെതിരെ സ്വജനപക്ഷപാതം, അഴിമതി ആരോപണങ്ങൾ അടക്കം ഉയർന്നിരുന്നു. ജസ്റ്റിസ് സഞ്ജീവ് പ്രകാശിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി ജഡ്‌ജി സന്ദീപ് മേത്ത ചീഫ് ജസ്റ്റിസ് സൂര്യകാന്തിന് കത്തയച്ചു. രാജസ്ഥാൻ ഹൈക്കോടതിയിലെ ഒരുവിഭാഗം അഭിഭാഷകർ ആക്‌ടിംഗ് ചീഫ് ജസ്റ്റിസിനെതിരെ സമരം തുടങ്ങുകയും ചെയ്‌തു. ഇതിനിടെയാണ് ഛത്തീസ്ഗഢ് ഹൈക്കോടതിയിൽ നിന്ന് ജസ്റ്റിസ് സഞ്ജയ് കെ. അഗർവാളിനെ രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാനുള്ള സുപ്രീംകോടതി കൊളീജിയം ശുപാർശ കേന്ദ്രസർക്കാർ അംഗീകരിച്ചത്.

പാട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് വി കാമേശ്വര റാവു, കൽക്കട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് രവീന്ദ്ര വി ഗുഗെ, ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് മഹേഷ് ചന്ദ്ര ത്രിപാഠി, പഞ്ചാബ്, ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് അശ്വനി കുമാർ മിശ്ര, ഛത്തീസ്ഗഢ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് കൃഷ്ണ റാം മൊഹാപത്ര, മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് അൽപേഷ് യശ്വന്ത് കോഗ്ജെ, ജമ്മു കശ്മീർ, ലഡാക്ക് ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് പുഷ്പേന്ദ്ര സിംഗ് ഭാട്ടി എന്നിവരെയും നിയമിച്ച് ഉത്തരവായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360