SignIn
Kerala Kaumudi Online
Monday, 07 September 2026 1.04 AM IST

ലണ്ടനിലേക്ക് പുറപ്പെട്ട വിമാനത്തിന് അടിയന്തര ലാൻഡിംഗ്

k

ബംഗളൂരു: ലണ്ടനിലേക്ക് പുറപ്പെട്ട വിർജിൻ അറ്റ്ലാന്റിക് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് അടിയന്തരമായി തിരിച്ചിറക്കി. ഇന്നലെ രാവിലെ 8.30ഓടെ 270 യാത്രക്കാരുമായാണ് വിമാനം ബംഗളൂരു വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ടത്. മിനിട്ടുകൾക്കുള്ളിൽ സാങ്കേതിക തകരാറ് ശ്രദ്ധയിൽപ്പെട്ട പൈലറ്റ് അടിയന്തരമായി തിരിച്ചിറക്കാൻ തീരുമാനിക്കുകയായിരുന്നു.

അനുമതി തേടുകയും അര മണിക്കൂറോളം ആകാശത്ത് വട്ടമിട്ടു പറക്കുകയും ചെയ്തു. പിന്നീട് സുരക്ഷിതമായി ലാൻഡ് ചെയ്തു. പൈലറ്റിന്റെ സമയോചിതമായ ഇടപെടൽ കൊണ്ട് അപകടം ഒഴിവായെന്ന് അധികൃതർ അറിയിച്ചു. തകരാറിന്റെ യഥാർത്ഥ കാരണം വ്യക്തമായിട്ടില്ല. എയർലൈൻ അധികൃതർ പരിശോധനകൾ നടത്തിവരികയാണ്. യാത്രക്കാർക്ക് ബദൽ യാത്രാസൗകര്യം ഒരുക്കുമെന്ന് കമ്പനി അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LONDON FLIGHT, EMERGENCY LANDING, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360