
ന്യൂഡൽഹി: വിമാനത്തിൽ യാത്രക്കാരുടെ ലഗേജുകൾ സൂക്ഷിക്കുന്ന കാർഗോ ഏരിയയിൽ പുക കണ്ടതിനെ തുടർന്ന് ഇൻഡിഗോ വിമാനം ലക്‌നൗ വിമാനത്താവളത്തിലിറക്കി. അഗർത്തലയിൽ നിന്ന് ഡൽഹിക്ക് വരികയായിരുന്നു വിമാനം. 103 യാത്രക്കാരും 6 ജീവനക്കാരും സുരക്ഷിതരാണ്. ഇന്നലെ വൈകിട്ട് ആറരയ്ക്കാണ് സംഭവം. അന്വേഷണം ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |