SignIn
Kerala Kaumudi Online
Wednesday, 16 September 2026 2.06 AM IST

മണ്ഡല പുനർനിർണയ ബിൽ: സമവായം തേടി സർക്കാർ

e

ന്യൂഡൽഹി: നവരാത്രി ഉത്സവ സീസൺ ആരംഭിക്കുന്നതിന് മുമ്പ് പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കാൻ കേന്ദ്ര സർക്കാർ. മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട വനിതാ സംവരണ ബിൽ പാസാക്കാൻ പ്രതിപക്ഷത്തെ സമീപിച്ചു. ഒക്ടോബർ 11 ന് മുമ്പ് സമ്മേളനം നടത്താനാണ് ആലോചന. ഇക്കാര്യത്തിൽ സഹകരണം തേടി പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു കോൺഗ്രസ് അദ്ധ്യക്ഷനും രാജ്യസഭ പ്രതിപക്ഷ നേതാവുമായ മല്ലികാർജ്ജുൻ ഖാർഗെയെ സമീപിച്ചു. ഖാർഗെയുടെ ഓഫീസ് പ്രതികരിച്ചിട്ടില്ല.

ഏപ്രിൽ 17 ന് നടന്ന ബഡ്‌ജറ്റ് സമ്മേളനത്തിൽ,മണ്ഡല പുനർനിർണയം നിർണയം ഉൾപ്പെടുന്ന ഭരണഘടനാ ഭേദഗതി ബിൽ ലോക്‌സഭയിൽ പരാജയപ്പെട്ടിരുന്നു. ബിൽ പാസാക്കാൻ കേന്ദ്രസർക്കാർ ഡി.എം.കെ അടക്കം പ്രതിപക്ഷ കക്ഷികളെ സമീപിച്ചിട്ടുണ്ട്. തൃണമൂൽ കോൺഗ്രസ് പിളർന്ന് 20 എംപിമാർ പ്രത്യേക ബ്ളോക്ക് ആയി ഇരിക്കുന്നതും കേന്ദ്ര സർക്കാരിന് അനുകൂലമാണ്. സമവായമുണ്ടായാൽ ബിൽ പാസാക്കാൻ ലക്ഷ്യമിട്ട് വർഷകാല സമ്മേളനം പൂർത്തിയായിട്ടും പാർലമെന്റ് പിരിയാനുള്ള ഉത്തരവിറക്കിയിട്ടില്ല. അകാരണമായി നടപടി നീട്ടുന്നതിൽ കോൺഗ്രസ് പ്രതിഷേധമറിയിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360