SignIn
Kerala Kaumudi Online
Saturday, 03 October 2026 1.49 AM IST

പെറ്റിയടച്ചില്ലെങ്കിൽ വണ്ടി പിടിച്ചെടുക്കാം: സുപ്രീംകോടതി

READ ENGLISH VERSION
1

ന്യൂഡൽഹി: ട്രാഫിക് പെറ്റിത്തുക അടയ്ക്കാത്തവരുടെ വാഹനം പിടിച്ചെടുക്കണമെന്ന് സുപ്രീംകോടതി ഉത്തരവ്. അടയ്ക്കും വരെ വാഹനവുമായി ബന്ധപ്പെട്ട ഓൺലൈൻ സേവനം ഉപയോഗിക്കാൻ അനുവദിക്കരുതെന്നും റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട പൊതുതാത്പര്യഹർജിയിന്മേൽ ജസ്റ്റിസുമാരായ ജെ.ബി.പർദിവാല, കെ.വി.വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. ആർ.സി പുതുക്കൽ, വാഹനങ്ങളുടെ ഉടമസ്ഥാവകാശ കൈമാറ്റം തുടങ്ങിയവ തടയണം. ഫിറ്റ്‌നെസ്, പി.യു.സി സർട്ടിഫിക്കറ്റ് നൽകരുത്. പരിവാഹൻ പോർട്ടലിൽ ഇത്തരം വാഹനങ്ങളെ കരിമ്പട്ടികയിൽപെടുത്തണം. ഇ ചെലാൻ ഇനത്തിൽ രാജ്യത്ത് 23,000 കോടി പിരിച്ചെടുക്കാനുണ്ടെന്ന് ഹർജിക്കാർ അറിയിച്ചത് കോടതി കണക്കിലെടുത്തു. പെറ്റിത്തുക അടച്ചില്ലെങ്കിൽ വൈദ്യുതി ബില്ലിൽ കയറ്റി വിടണമെന്ന് നേരത്തെ ഇതേ ബെഞ്ച് നിരീക്ഷിച്ചിരുന്നു. വൈദ്യുതി വിച്ഛേദിക്കപ്പെടുമെന്ന സാഹചര്യമുണ്ടാകുമ്പോൾ താനെ പണമടയ്ക്കുമെന്നും നിരീക്ഷിച്ചിരുന്നു.

 ശക്തമായ നടപടി വേണം

1. ഒന്നിലധികം ഗതാഗത നിയമലംഘനമെങ്കിൽ ഡ്രൈവിംഗ് ലൈസൻസ് സസ്‌പെൻഡ് ചെയ്യണം

2. നിയമ ലംഘനങ്ങളിൽ ഇ ചെലാൻ നൽകിയിട്ട് മാത്രം കാര്യമില്ല. അതു പിരിച്ചെടുക്കണം.

3. സംസ്ഥാനങ്ങൾ ശക്തമായ നടപടിയെടുക്കണം.

4. എ.ഐ അധിഷ്ഠിത സംവിധാനങ്ങൾ ഉപയോഗിക്കാം.

 ഇളവ് നൽകി കേരളം

2026 മാർച്ച് 31 വരെ ഇ - ചെല്ലാൻ തീർപ്പാക്കാൻ പിഴകളിൽ 50 ശതമാനം വരെ ഇളവ് അനുവദിച്ച് കേരളം. 2026 മാർച്ച് 31 നോ മുമ്പോ ലഭിച്ചവയിലാണ് (കോടതിക്ക് കൈമാറാത്തവ) ഇളവ്. നവംബർ ഒന്ന് മുതൽ 2027 ജനുവരി 31 വരെ അടച്ചുതീർക്കാം.

തീർപ്പാക്കാൻ


1,00,22,225 കോടി ഇ ചെല്ലാൻ


പിഴയായി ലഭിക്കേണ്ടത്


907 കോടിയോളം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PETTY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360