
രാഷ്ട്രീയ പ്രവേശനമെന്ന് അഭ്യൂഹം
ചെന്നൈ: 'ഞാൻ സെൽഫ് മെയ്ഡ് താരമല്ല. ജനങ്ങളാണ് എന്നെ വളർത്തിയത്. 2012ലാണ് സിനിമയിലെത്തുന്നത്. ഞാനും വിജയ് സേതുപതിയും മാത്രമാണ് അന്ന് സിനിമാ കുടുംബപശ്ചാത്തലമില്ലാതെ എത്തിയത് "- രണ്ടായിരത്തിലധികം ആരാധകസംഘടനാ ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തിയ തമിഴ് നടൻ ശിവകാർത്തികേയൻ പറഞ്ഞപ്പോൾ നിറഞ്ഞ കൈയടി. ചെന്നൈയിൽ നടന്ന സംഗമത്തിൽ സംസ്ഥാന, ജില്ല, നഗരം, യൂണിയൻ, മേഖല തലങ്ങളിലെ ആരാധകസംഘടനാ ഭാരവാഹികളാണ് പങ്കെടുത്തത്. ഒരേ രീതിയിലുള്ള വെള്ള ഷർട്ടുകൾ ധരിച്ചാണ് ആരാധകരെത്തിയത്. ഇതോടെ ശിവകാർത്തികേയന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള ചർച്ചകളും സജീവമായി. 'അവതാരകനായിരുന്ന ഞാൻ നായകനാകുമോ എന്ന കാര്യത്തിൽ സിനിമാ മേഖലയിലെ പലർക്കും സംശയമുണ്ടായിരുന്നു. എന്നാൽ ആരാധകരിൽ തനിക്ക് വിശ്വാസമുണ്ടായിരുന്നു. കുടുംബത്തിന് മുൻഗണന നൽകണം. ദിവസവും കുറഞ്ഞത് 15 മിനിറ്റ് പുസ്തകവായനയ്ക്കായി മാറ്റിവയ്ക്കണം "- അദ്ദേഹം പറഞ്ഞു.
സംഘടന രജിസ്റ്റർ
ചെയ്ത് ധനുഷ്
അതിനിടെ നടൻ ധനുഷ് തന്റെ ആരാധക സംഘടന ശക്തിപ്പെടുത്തുകയാണെന്നും സംഘടനയ്ക്ക് പേരുനൽകി തിരഞ്ഞെടുപ്പ് കമ്മിഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ട് വന്നു. ധനുഷിന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ഫാൻ ക്ലബ്ബുകൾ വിവിധ പദ്ധതികൾ നടപ്പാക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |