SignIn
Kerala Kaumudi Online
Thursday, 08 October 2026 10.53 PM IST

"ബിജെപി ലക്ഷ്യമിട്ടത് നാല് നേതാക്കളെ,​ പിണറായി സർക്കാരിനെ താഴെയിറക്കിയത് എസ്ഐആറിലൂടെ"

READ ENGLISH VERSION
abhijeet-dipke-
അഭിജീത് ദിപ്കെ

ബംഗളുരു : എസ്.ഐ. ആർ നടപ്പാക്കുന്നതിന് പിന്നിൽ വൻഗൂഢാലോചന നടന്നതായി കോക്രോച്ച് ജനതാപാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ. ബി.ജെ.പിയെ എതിർക്കുന്നവരുടെ വോട്ടവകാശം ഇല്ലാതാക്കാനാണ് എസ്.ഐ.ആറിലൂടെ ലക്ഷ്യമിട്ടതെന്ന് ദിപ്കെ ആരോപിച്ചു. മോദിയും തിരഞ്ഞെടുപ്പ് കമ്മിഷനും എസ്.ഐ.ആറിലൂടെ ഇത്തരത്തിൽ വോട്ടുകൾ വെട്ടിയാണ് പിണറായി വിജയൻ സർക്കാരിനെയും സ്റ്റാലിനെയും താഴെയിറക്കിയതെന്നും ദിപ്കെ പറഞ്ഞു. ബംഗളുരുവിലെ ഫ്രീഡം പാർക്കിൽ സംഘടിപ്പിച്ച പീപ്പിൾസ് ട്രൈബ്യൂണലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം,​

മോദിയുടെയും അമിത് ഷായുടെയും നിർദ്ദേശ പ്രകാരമാണ് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ വോട്ടുകൾ വെട്ടിമാറ്റിയത്. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നത് വെറും മുദ്രാവാക്യം മാത്രമാണ്. ഒരു രാജ്യം ഒരു പാർട്ടി എന്നതാണ് അവരുടെ ലക്ഷ്യം. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയും പ്രതിപക്ഷവും തമ്മിൽ രണ്ടു ശതമാനത്തിന്റെ വോട്ടുവ്യത്യാസം മാത്രമാണ് ഉണ്ടായിരുന്നത്. 400 സീറ്റുകൾ നേടുമെന്ന് പ്രഖ്യാപിച്ച ബി.ജെ.പിക്ക് വെറും 240 സീറ്റുകളാണ് ലഭിച്ചതെന്നും ദിപ്കെ പറ‌ഞ്ഞു.

ഇന്ത്യയിലുടനീളം 13 കോടിയോളം വോട്ടുകളാണ് ഇല്ലാതാക്കിയത്. കർണാടകയിൽ മാത്രം ഒരുകോടി പേരെ വെട്ടിമാറ്റി. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായി ബന്ധപ്പെട്ട മണ്ഡലത്തിൽ നിന്ന് 50,​ 000 വോട്ടുകളാണ് വെട്ടിമാറ്റിയത്. അവിടെ 15000 വോട്ടുകൾക്കാണ് മമത പരാജയപ്പെട്ടത്. അരവിന്ദ് കെജ്‌രിവാൾ 4000 വോട്ടുകൾക്ക് തോറ്റ മണ്ഡലത്തിൽ 40000 വോട്ടുകളാണ് വെട്ടിമാറ്റപ്പെട്ടത്. തമിഴ്‌നാട്ടിൽ സ്റ്റാലിന്റെ ഒരു മണ്ഡലത്തിൽ ഒരു ലക്ഷത്തോളം വോട്ടുകൾ വെട്ടിമാറ്റി. അവിടെ 9000-10000 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഉണ്ടായിരുന്നത്. കേരളത്തിൽ ഇത്തരം വെട്ടിമാറ്റലിലൂടെയാണ് പിണറായി വിജയൻ സർക്കാരിനെ അട്ടിമറിച്ചതെന്നും അദ്ദേഹം ആരോപിച്ചു. 2024ൽ മോദിക്കെതിരെ പ്രചാരണം നടത്തുകയും ബി.ജെ.പിയുടെ വൻ ഭൂരിപക്ഷം തടയാൻ സഹായിച്ചവരുമാണ് ഈ നാലുനേതാക്കളെന്നും ദിപ്കെ പറ‌ഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ABHIJEET DIPKE, SIR, CJP, COCKROCH JANATA PARTY, GYANESH KUMAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360