SignIn
Kerala Kaumudi Online
Friday, 15 May 2026 6.04 PM IST

2027 മുതൽ നീറ്റ് പരീക്ഷ ഓൺലൈൻ ആക്കും: പ്രഖ്യാപനവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

dharmendra-pradhan

ന്യൂഡൽഹി: 2027 മുതൽ നീറ്റ് യുജി പരീക്ഷ ഓൺലൈൻ ആക്കി മാറ്റുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ. പേപ്പർ അധിഷ്ഠിത രീതിയിൽ നിന്ന് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയാക്കി മാറ്റുമെന്ന സുപ്രധാന തീരുമാനമാണ് അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചത്.

മേയ് മൂന്നിന് നടത്തിയ നീറ്റ് പരീക്ഷയിൽ ചോദ്യപേപ്പറുമായി ബന്ധപ്പെട്ട് ക്രമക്കേട് നടന്നുവെന്നും ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കുന്നതായും ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞു. പരീക്ഷാ മാഫിയയ്ക്കെതിരെ പോരാടാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തുടനീളമുള്ള 22 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് പുനഃപരീക്ഷയിൽ പങ്കെടുക്കുന്നത്. പുനഃപരീക്ഷയ്ക്ക് കർശന സുരക്ഷയും സുതാര്യതയും ഉറപ്പുവരുത്തുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

പരീക്ഷാ ശൃംഖലയിലെ ലംഘനം കണ്ടെത്താൻ സിബിഐ വിശദമായ അന്വേഷണം നടത്തുമെന്നും, പ്രശ്‌നത്തിന്റെ മൂലകാരണം കണ്ടെത്താൻ ഏജൻസികൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും ധർമ്മേന്ദ്ര പ്രധാൻ അറിയിച്ചു. ക്രമക്കേടുകളിൽ ഉൾപ്പെട്ടവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും, പരീക്ഷാ സമ്പ്രദായത്തെ ദുർബലപ്പെടുത്താനുള്ള ഏതൊരു ശ്രമത്തിനും ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, NEET UG, EXAM, ONLINE, EDUCATIONAL MINISTER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360