പാട്‌ന: ഉദ്യോഗസ്ഥ ദമ്പതികളുടെ വീടുകളിൽ വിജിലൻസ് നടത്തിയ റെയ്‌ഡിൽ കണക്കിൽപ്പെടാത്ത പണവും ആഭരണങ്ങളുമടക്കം പിടിച്ചെടുത്തതായി റിപ്പോർട്ട്. ബീഹാർ സ്വദേശികളായ ദമ്പതികളിൽ നിന്ന് ഒരു കോടിയിലധികം രൂപ, ആഭരണങ്ങൾ, സ്വത്തുക്കളുടെ രേഖകൾ, 48 ആഡംബര വാച്ചുകൾ എന്നിവയാണ് കണ്ടെടുത്തത്.
അനധികൃത സ്വത്ത് സമ്പാദനക്കേസിൽ പാട്‌ന അഡീഷണൽ ഡിസ്‌ട്രിക്‌ട് മജിസ്‌ട്രേറ്റ് രവീന്ദ്ര കുമാർ ദിവാകർ, ഭനാപൂർ ജില്ലാ സബ് രജിസ്‌ട്രാറും ഭാര്യയുമായ കുമാരി സ്വീറ്റി എന്നിവരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലാണ് റെയ്‌ഡ് നടന്നത്. പാട്‌ന, ബെഗുസാരായ് എന്നിവിടങ്ങളിലെ വീടുകളിൽ ഒരേസമയം വിവിധ വിജിലൻസ് സംഘം പരിശോധന നടത്തുകയായിരുന്നു. വിജിലൻസ് വകുപ്പ് ഡിഐജിയുടെ സാന്നിദ്ധ്യത്തിലാണ് പണമെണ്ണുന്ന മെഷീനുൾപ്പെടെ എത്തിച്ച് റെയ്‌ഡ് നടത്തിയത്.
എന്നാൽ എത്രത്തോളം പണവും സ്വർണവുമാണ് പിടിച്ചെടുത്തതെന്നതിൽ കൃത്യമായ സ്ഥിരീകരണമില്ല. പാട്‌നയിൽ നിന്ന് 70 ലക്ഷം രൂപയും ആറ് ലക്ഷം മൂല്യമുള്ള 48 വാച്ചുകളും ബെഗുസാരയിൽ നിന്ന് ഒൻപത് ലക്ഷം രൂപയുമാണ് കണ്ടെത്തിയതെന്നാണ് വിവരം. ഭൂമി, നിക്ഷേപം എന്നിവയുമായി ബന്ധപ്പെട്ട ഇടപാട് രേഖകൾ കണ്ടെടുത്തതായും ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്.
പാട്‌നയിൽ 1.07 കോടിയുടെ രണ്ട് ഫ്ളാറ്റുകൾ രവീന്ദ്രയുടെയും ഭാര്യയുടെയും പേരിലുണ്ട്. ഭാര്യയുടെയും പിതാവിന്റെയും പേരിൽ 1.28 കോടി മൂല്യം വരുന്ന മൂന്ന് പ്ളോട്ടുകളുമുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്നും വൈകാതെ പ്രതികൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
A vigilance raid on properties linked to Bihar government officer Ravindra Kumar Diwakar and his wife, sub-registrar Kumari Sweety, reportedly uncovered over ₹1 crore in cash, 48 luxury watches, jewellery and property documents. Searches were conducted in Patna and Begusarai as part of a disproportionate assets case. The exact value of the seized cash and gold has not yet been officially confirmed.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |