SignIn
Kerala Kaumudi Online
Friday, 25 September 2026 8.04 PM IST

കർഷക നേതാവിനോട് സുപ്രീംകോടതി: 'വാരാണസിയിൽ തന്നെ മത്സരിക്കണമോ"

supreme-court

ന്യൂഡൽഹി: വാരാണസിയിൽ നാമനിർദ്ദേശപത്രിക സമർപ്പിക്കുന്ന അവസാന തീയതി നീട്ടണമെന്ന തമിഴ്നാട്ടിലെ കർഷക നേതാവ് പി. അയ്യാകണ്ണിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. തമിഴ്നാട്, കേരളം, കർണാടക എന്നിവിടങ്ങളിലാണ് അയ്യാകണ്ണ് പ്രവർത്തിക്കുന്നത്. എന്തുകൊണ്ടാണ് വാരാണസിയിൽ തന്നെ മത്സരിക്കണമെന്ന് ആവശ്യപ്പെടുന്നത്.

വാരാണസിയിൽ ഒരു ദിവസം പോലും പ്രവർത്തിച്ചിട്ടില്ല. അവിടുത്തെ ജനങ്ങൾ അയ്യാകണ്ണിന് എന്തിന് വോട്ടുചെയ്യണം. തമിഴ്നാട്ടിൽ മത്സരിക്കാത്തത് എന്തെന്നും ജസ്റ്രിസ് വിക്രംനാഥ് അദ്ധ്യക്ഷനായ ബെഞ്ച് ചോദിച്ചു. പ്രശസ്തിക്കായുള്ള ഹർജിയെന്നും കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിക്കുന്നത് വാരാണസിലാണ്. മേയ് 14 ആയിരുന്നു പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, SUPREME COURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360