SignIn
Kerala Kaumudi Online
Tuesday, 21 July 2026 12.39 PM IST

വാഹനങ്ങളില്‍ മാത്രമല്ല, എല്‍പിജിക്കും പകരക്കാരനാകും; അടുക്കളയിലും ഹിറ്റാക്കാന്‍ പദ്ധതിയുമായി സര്‍ക്കാര്‍

ethanol
പ്രതീകാത്മക ചിത്രം


ന്യൂഡല്‍ഹി: പെട്രോളില്‍ എഥനോള്‍ മിശ്രിതം ഉപയോഗിക്കുന്നതിന് പുറമേ പാചകവാതകത്തിലും ഇവ പരീക്ഷിച്ചേക്കും. പാചകവാതക ഇന്ധനമായി എഥനോള്‍ ഉപയോഗിക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. വില കുത്തനെ കൂടുന്നുവെന്ന പ്രതിസന്ധിക്കും അതോടൊപ്പം കൂടുതല്‍ മലിനീകരണം നിയന്ത്രിച്ച് നിര്‍ത്തുക എന്ന ഉദ്ദേശവും ഇതിന് പിന്നിലുണ്ട്. രാജ്യത്ത് എഥനോളിനുള്ള സ്വീകാര്യത വര്‍ദ്ധിച്ച് വരുന്ന അടിസ്ഥാനത്തിലാണ് വ്യാവസായിക, ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് എല്‍പിജിക്ക് പകരക്കാരനായി എഥനോള്‍ മിശ്രിതം ചേര്‍ത്ത ഇന്ധനം പരീക്ഷിക്കാന്‍ ഒരുങ്ങുന്നത്.

ഇന്ത്യയില്‍ വാഹനങ്ങളില്‍ ഉപയോഗിക്കുന്ന എഥനോള്‍ മിശ്രിതമുള്ള ഇന്ധനം വാഹനങ്ങള്‍ക്ക് ആവശ്യമുള്ളതില്‍ കൂടുതല്‍ ഉത്പാദിപ്പിക്കുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് വമ്പന്‍ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. എഥനോള്‍ മിശ്രിതം കൃത്യമായ രീതിയില്‍ ഉപയോഗിച്ചെടുക്കാന്‍ കഴിഞ്ഞാല്‍ ഉയര്‍ന്ന വില നല്‍കി വിദേശത്ത് നിന്ന് വാങ്ങേണ്ടി വരുന്ന എല്‍പിജിക്ക് പകരക്കാരനാകും എന്നത് തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണം.

പശ്ചിമേഷ്യന്‍ യുദ്ധത്തെ തുടര്‍ന്ന് രാജ്യത്തെ സാരമായി ബാധിച്ചുകൊണ്ട് രൂപപ്പെട്ട പ്രതിസന്ധിയാണ് ബദല്‍ മാര്‍ഗങ്ങള്‍ തേടാന്‍ ഇന്ത്യയെ പ്രേരിപ്പിച്ചത്. പാചകവാതകത്തിനായി ഇന്ത്യ വന്‍തോതില്‍ വിദേശത്തെ ആശ്രയിക്കുന്നത് കുറക്കാന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. കൂടാതെ, എല്‍.പി.ജിയെ അപേക്ഷിച്ച് മലിനീകരണം കുറവുള്ള ഇന്ധനമാണ് എഥനോള്‍. ഇത് പരിസ്ഥിതിക്ക് കൂടുതല്‍ ഗുണകരമാണെന്നതും അനുകൂല സാഹചര്യം തന്നെയാണ്. പക്ഷേ രാജ്യവ്യാപകമായി ഈ സംവിധാനം വിപുലീകരിക്കുകയെന്നത് പ്രധാന വെല്ലുവിളിയാണ്.

എന്നാല്‍ എഥനോള്‍ സംവിധാനം ഒരിക്കലും എല്‍പിജിക്ക് പൂര്‍ണമായി ഒരു പകരക്കാരനാകില്ലെന്നതാണ് മറ്റൊരു കാര്യം. അതേസമയം, അമിത ചെലവ് വരുന്ന എല്‍പിജിക്ക് പകരമായി ഇവ കൂടി അഢീഷണലായി ഉപയോഗിക്കുന്ന ഒരു സംവിധാനത്തേ പ്രോത്സാഹിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പ്രധാനമായും പദ്ധതി ലക്ഷ്യമിടുന്നത് എല്‍.പി.ജിയേക്കാള്‍ കുറഞ്ഞ നിരക്കില്‍ എഥനോള്‍ ലഭ്യമാക്കാന്‍ കഴിയുമെന്ന വിലയിരുത്തലിലാണ്. എന്നാല്‍, അന്തിമ വില നിശ്ചയിക്കുന്നത് ഉല്‍പ്പാദനച്ചെലവ്, ഗതാഗതച്ചെലവ്, സര്‍ക്കാര്‍ നികുതി എന്നിവയെ ആശ്രയിച്ചിരിക്കും.

English Summary

union government planning to make massive change i  domestic cooking fuel

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: COOKIN GAS, LPG, ETHANOL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360