SignIn
Kerala Kaumudi Online
Saturday, 17 October 2026 4.50 PM IST

അനിരുദ്ധ് - കാവ്യ മാരൻ വിവാഹം; പ്രധാനമന്ത്രിയെയും മുഖ്യമന്ത്രി വിജയ്‌യെയും ക്ഷണിച്ച് കുടുംബം

kavya-maran
അനിരുദ്ധ്, കാവ്യ മാരന്റെ കുടുംബം പ്രധാനമന്ത്രിയെയും മുഖ്യമന്ത്രി വിജയ്‌യെയും കണ്ടപ്പോൾ

ചെന്നൈ: സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും സൺ റൈസേഴ്‌സ് ഹൈദരാബാദ് സി.ഇ.ഒ കാവ്യ മാരനും നവംബർ 11ന് ഗ്രീസിൽ വിവാഹിതരാകുന്നുവെന്ന റിപ്പോർട്ട് പുറത്തുവരികയാണ്. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. വിവാഹ റിസപ്‌ഷൻ നവംബർ 21ന് ചെന്നൈയിൽ നടക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പങ്കുവച്ച കുറിപ്പിൽ അറിയിച്ചിരുന്നു.

കാവ്യ മാരന്റെ മാതാപിതാക്കളായ സൺ ടിവി ഗ്രൂപ്പ് ചെയർമാൻ കലാനിധി മാരൻ, ഭാര്യ കാവേരി മാരൻ എന്നിവർ മുഖ്യമന്ത്രിയെ വിവാഹം ക്ഷണിക്കാനെത്തിയതിന്റെ ചിത്രങ്ങളും ഓഫീസ് പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ അനിരുദ്ധും കലാനിധി മാരനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുമായും കൂടിക്കാഴ്‌ച നടത്തിയതിന്റെ ചിത്രങ്ങളും പുറത്ത് വരികയാണ്.




English Summary

Reports suggest that music composer Anirudh Ravichander and Sunrisers Hyderabad CEO Kavya Maran will marry in Greece on November 11, with a reception scheduled in Chennai on November 21. Telangana Chief Minister Revanth Reddy reportedly confirmed the news. Photographs have also emerged of Anirudh and Sun TV Group chairman Kalanithi Maran meeting Prime Minister Narendra Modi and Tamil Nadu Chief Minister Vijay.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NIRUDH RAVICHANDER KAVYA MARAN WEDDING, KAVYA MARAN MARRIAGE NEWS, ANIRUDH RAVICHANDER NARENDRA MODI MEETING, KAVYA MARAN VIJAY MEETING, ANIRUDH KAVYA WEDDING NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360