SignIn
Kerala Kaumudi Online
Saturday, 17 October 2026 6.35 PM IST

അവസാനം വൻ ട്വിസ്റ്റ്; വീരമണിക്ക് സർപ്രൈസുമായി ഇൻസ്റ്റാമാർട്ട്, വീട് മുഴുവൻ സാധനങ്ങൾ

READ ENGLISH VERSION
veeramani
വീഡിയോയിൽ നിന്ന്

ദീപാവലിക്ക് സൗജന്യമായി പലഹാരം ചോദിച്ച തമിഴ്‌നാട് മധുര സ്വദേശിയായ വീരമണിക്ക് സോഷ്യൽ മീഡിയ നൽകിയ എട്ടിന്റെ പണി ഏറെ ചർച്ചയായ ഒന്നാണ്. ഒരു ബോക്സ് സ്വീറ്റ്സ് ഓർഡർ ചെയ്ത് തരണമെന്ന് അഭ്യർത്ഥിച്ച് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കൂടിയായ വീരമണി ഇൻസ്റ്റഗ്രാമിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തു. അഡ്രസും ഫോൺ നമ്പരും അടക്കമായിരുന്നു വീരമണിയുടെ പോസ്റ്റ്.

പിന്നാലെ ചറപറാ ഓർഡറുകളായിരുന്നു വീരമണി നൽകിയ അഡ്രസിലേക്ക് വന്നത്. എന്നാൽ അതിൽ സ്വീറ്റ്സ് മാത്രമല്ല പഴം,​ പാൽ,​ പച്ചക്കറി,​ തുണി,​ ഭക്ഷണം,​ എന്തിനേറെ പറയുന്നു ടിവിയും ഫ്രിഡ്ജും വരെ എത്തി. വീരമണിയുടെ വീട്ടിൽ എത്തിയ സാധനങ്ങളെല്ലാം ക്യാഷ് ഓൺ ഡെലിവറി ആയിരുന്നു. പിന്നാലെ ഏറെ ബുദ്ധിമുട്ടിയ വീരമണി സ്വന്തം വീട് വിട്ട് പോയത് വരെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു.

ഇപ്പോഴിതാ ഒടുവിൽ തനിക്ക് ഫ്രീയായി നിരവധി സാധനങ്ങളും സ്വീറ്റ്സ് ബോക്സും കിട്ടിയെന്ന് വെളിപ്പെടുത്തുകയാണ് വീരമണി. സ്പീക്കർ, മോണിറ്റർ, അടുപ്പ്, മിക്സി ഇതെല്ലാമാണ് ക്വിക്ക് ഇന്ത്യ മൂവ്മെന്റിന്റെ ഭാഗമായി ഇൻസ്റ്റാമാർട്ടാണ് വീരമണിക്ക് ഇതെല്ലാം ഗിഫ്റ്റായി നൽകിയത്.

വീരമണി ഇതുപറഞ്ഞ് പങ്കുവച്ച വീഡിയോ ഇതിനോടകം എട്ട് മില്യൺ പേരാണ് കണ്ടത്. 'ഇതാണ് ക്ലൈമാക്സ്',​ 'അവസാനം സ്വീറ്റ്സ് ബോക്സും കിട്ടി',​ 'നല്ല പ്ലാൻ',​ 'മാർക്കറ്റിംഗ് ടീം കൊള്ളാം',​ 'അവസാനം ചേട്ടൻ ഹാപ്പിയായി',​ - ഇങ്ങനെ പോകുന്നു കമന്റുകൾ.

A post shared by veeramani (@veeramani_121)


English Summary

Veeramani, a social media influencer from Madurai, Tamil Nadu, went viral after posting an Instagram video requesting a free box of sweets for Diwali. After sharing his address and phone number, he reportedly received numerous cash-on-delivery orders for items ranging from fruits, milk and vegetables to a TV and refrigerator.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VEERAMANI, DIWALI SWEETS, INSTAMART, QUICK INDIA MOVEMENT, TAMIL NADU VIRAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360