SignIn
Kerala Kaumudi Online
Saturday, 17 October 2026 2.51 PM IST

എസി കോച്ചിൽ യാത്രക്കാർക്കിടയിലിരുന്ന് പാൻ തയ്യാറാക്കുന്ന കച്ചവടക്കാരൻ; വൈറലായി വീഡിയോ

paan-vendor
പാൻ തയ്യാറാക്കുന്ന ദൃശ്യം

മുംബയ്: ട്രെയിനിൽ നിന്നുള്ള പല തരത്തിലുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. മുൻകൂട്ടി ബുക്ക് ചെയ്‌ത സീറ്റിൽ മറ്റൊരാൾ അനധികൃതമായി ഇരിക്കുന്നത്, സ്‌ത്രീകളെ ശല്യപ്പെടുത്തുന്നവർ, ടിടിഇയോട് കയർത്ത് സംസാരിക്കുന്നവർ അങ്ങനെ പല വീഡിയോകൾ പ്രചരിക്കാറുണ്ട്. ഇപ്പോഴിതാ ഇതിൽ നിന്നെല്ലാ വ്യത്യസ്‌തമായി ട്രെയിനിന്റെ തേഡ് എസി കോച്ചിൽ വിശാലമായിരുന്ന് പാൻ തയ്യാറാക്കുന്ന ആളുടെ വീ‌ഡിയോയാണ് വൈറലാവുന്നത്. ലോവർ ബർത്തിൽ വിശാലമായിരുന്ന് 30ഓളം പാനുകൾ ഇയാൾ തയ്യാറാക്കുന്നത് കാണാം.

മുംബയിൽ നിന്ന് ഛത്തീസ്‌ഗഡിലേക്ക് പോകുന്ന ട്രെയിനിലാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്. @indiain24hr എന്ന എക്‌സ് അക്കൗണ്ടിലൂടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ലോവർ ബർത്തിൽ തുണി വിരിച്ച് സാധനങ്ങൾ നിരത്തി വച്ച് യാതൊരു കൂസലുമില്ലാതെ പാൻ തയ്യാറാക്കുന്നത് കാണാം. സമീപത്തുള്ള യാത്രക്കാരെല്ലാം ഇയാളെ ശ്രദ്ധിക്കുന്നുണ്ടെങ്കിലും അയാളെ ചോദ്യംചെയ്യുന്നില്ല. ഒരു യാത്രക്കാരനാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.

നിരവധിപേരാണ് വീഡിയോയ്‌ക്ക് താഴെ സമാനമായ സംഭവങ്ങൾ നേരിൽ കണ്ടിട്ടുണ്ടെന്ന് കമന്റിട്ടിരിക്കുന്നത്. എസി കോച്ചിലിരുന്ന് ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് വീഡിയോ കണ്ടവരെയെല്ലാം അത്ഭുതപ്പെടുത്തി. ഇന്ത്യൻ റെയിൽവേയുടെ ശുചിത്വത്തെയും അനധികൃത പാൻ വിൽപ്പനയെയും സംബന്ധിച്ച് നിരവധിപേരാണ് കമന്റിട്ടിരിക്കുന്നത്.


English Summary

A video showing a man preparing around 30 paans while sitting on a lower berth in a train’s Third AC coach has gone viral on social media. The incident reportedly occurred on a train travelling from Mumbai to Chhattisgarh. The video has sparked discussions about railway cleanliness, passenger etiquette and unauthorised pan preparation or selling.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VIRAL TRAIN VIDEO INDIA, MAN MAKING PAN IN TRAIN, INDIAN RAILWAYS VIRAL VIDEO, THIRD AC COACH INCIDENT, TRAIN PAN VIDEO VIRAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360