SignIn
Kerala Kaumudi Online
Wednesday, 10 June 2026 6.47 PM IST

ഭക്ഷണവും വെള്ളവും വേണ്ട; വ‌ർഷങ്ങളോളം ജീവിക്കും ഈ അത്ഭുത ജീവികൾ

mammals

ഭൂരിഭാഗം ജീലജാലങ്ങൾക്കും ഭക്ഷണവും വെള്ളവും ഇല്ലാതെ അധികനാൾ നിലനിൽക്കാൻ കഴിയില്ല. എന്നാൽ പ്രകൃതിയിലെ ചില ജീവികൾക്ക് വർഷങ്ങളോളം ആഹാരമില്ലാതെ അതിജീവിക്കാൻ സാധിക്കും. അത്തരത്തിൽ അവിശ്വസനീയമായ അതിജീവന ശേഷിയുള്ള ചില ജീവികളെ പരിചയപ്പെടാം.

1. ടാർഡിഗ്രേഡുകൾ

tardigrades

ഭൂമിയിലെ ഏറ്റവും കഠിനമായ സാഹചര്യങ്ങളെപ്പോലും അതിജീവിക്കാൻ കഴിവുള്ള അത്ഭുതജീവികളാണ് ടാർഡിഗ്രേഡുകൾ എന്ന സൂക്ഷ്മ ജീവികൾ. വാട്ടർ ബിയേഴ്സ് എന്നും മോസ് പിഗ്‌ലെറ്റ്‌സ് എന്നും ഇവ അറിയപ്പെടുന്നു. കൊടും തണുപ്പിലും ചൂടിലും എന്തിനേറെ പറയുന്നു ശൂന്യാകാശത്തെ ശൂന്യതയിൽ പോലും ഈ സൂക്ഷ്മജീവികൾക്ക് ജീവൻ നിലനിർത്താൻ സാധിക്കും.

ഇത്രയും കരുത്തോടെ അതിജീവിക്കാൻ ഇവരെ സഹായിക്കുന്നത് 'ക്രിപ്‌റ്റോബയോസിസ്' എന്ന അവസ്ഥയാണ്. കഠിനമായ സാഹചര്യങ്ങളിൽ തങ്ങളുടെ ശരീരത്തിലെ ജലാംശം പൂർണ്ണമായും കളഞ്ഞ് ഒരു ഉണങ്ങിയ പന്തിനെപ്പോലെ മാറി നിർജ്ജീവമായ അവസ്ഥയിൽ ദീർഘകാലം കഴിയാൻ ഇവയ്ക്ക് കഴിയും. അതായത് ഭക്ഷണവും വെള്ളവുമില്ലാതെ വർഷങ്ങളോളം ജീവിക്കാൻ ഇവയ്ക്ക് സാധിക്കും. അനുകൂലമായ സാഹചര്യം തിരിച്ചുവരുമ്പോൾ വീണ്ടും സജീവമാകാനും ടാർഡിഗ്രേഡുകൾക്ക് കഴിയും.

2. ഓം

olms

കുട്ടി ഡ്രാഗണുകൾ എന്നറിയിപ്പെടുന്ന വിചിത്ര ജീവിയാണ് ഓം. യൂറോപ്പിലെ ഭൂഗർഭ ഗുഹകളിൽ ജീവിക്കുന്ന ഇതിന്റെ രൂപം ഏറെകുറെ ഡ്രാഗണുകളോട് സാമ്യമുള്ളതാണ്. ഗുഹകളിൽ ഭക്ഷണം ലഭിക്കാൻ ബുദ്ധിമുട്ടായതിനാൽ ഇവയുടെ മെറ്റബോളിസം വളരെ സാവധാനത്തിലാണ് നടക്കുന്നത്. പഠനങ്ങൾ പ്രകാരം ഇവയ്ക്ക് ഭക്ഷണമില്ലാതെ 10 വർഷം വരെ ജീവിക്കാൻ സാധിക്കും.

3.മുതലകൾ

crocodiles

ഒരു മുതലയ്ക്ക് മൂന്ന് മാസംവരെ ആഹാരമില്ലാതെ അതിജീവിക്കാൻ കഴിയും. വലിയ ഇരകളെ കിട്ടുമ്പോൾ അവയുടെ ശരീരത്തിലെ കൊഴുപ്പ് മുതലകൾ തങ്ങളുടെ ശരീരത്തിൽ സംഭരിച്ചുവയ്ക്കുന്നു. പിന്നീട് ഭക്ഷണം കിട്ടാത്ത സാഹചര്യങ്ങളിൽ ഈ ഊർജ്ജം ഉപയോഗിച്ചാണ് ഇവ ജീവൻ നിലനിർത്തുന്നത്. കടുത്ത വരൾച്ചയോ ഭക്ഷ്യക്ഷാമമോ ഉണ്ടാകുന്ന സമയത്ത് ചില മുതലകൾക്ക് മൂന്ന് വർഷം വരെ ആഹാരം ഇല്ലാതെ ജീവിക്കാൻ സാധിക്കുമെന്ന് ശാസ്ത്രലോകം കണ്ടെത്തിയിട്ടുണ്ട്.

4. സ്രാവുകൾ

shark-

വെള്ളത്തിൽ ജീവിക്കുന്ന സ്രാവുകൾക്ക് ഊജ്ജം വളരെ കുറച്ചുമാത്രം മതിയാകും. അതുകൊണ്ടുതന്നെ ഇവയ്ക്ക് ആഴ്ചകളോളമോ മാസങ്ങളോളമോ ആഹാരമില്ലാതെ ജീവിക്കാൻ സാധിക്കും. ആഴക്കടലിലെ സ്രാവുകളാണ് ഇക്കാര്യത്തിൽ ഏറെ മുന്നിൽ.

5.തേളുകൾ

scorpions

മരുഭൂമിയിലെ കഠിനമായ സാഹചര്യങ്ങളെ അതിജീവിക്കാൻ തേളുകൾക്ക് പ്രത്യേക കഴിവുണ്ട്. ഇരകളെ കിട്ടാത്ത സാഹചര്യങ്ങളിൽ ശരീരത്തിലെ മെറ്റബോളിക് അളവ് കുറച്ച് ഊർജ്ജം പരമാവധി സംരക്ഷിച്ച് ഒരു വർഷത്തോളം ഇവയ്ക്ക് ആഹാരമില്ലാതെ നിലനിൽക്കാൻ സാധിക്കും.

6. കരടികൾ

bears

ശീതകാലത്ത് കരടികൾ ദീർഘകാലം ഉറക്കത്തിലേക്ക് പോകുന്നു. ഈ സമയത്ത് ശരീരത്തിൽ സംഭരിച്ചിരിക്കുന്ന കൊഴുപ്പ് ഉപയോഗിച്ചാണ് ഇവ ജീവൻ നിലനിർത്തുന്നത്. കടുത്ത തണുപ്പുള്ള പ്രദേശങ്ങളിൽ ഏഴു മാസത്തോളം ഇവ ഭക്ഷണവും വെള്ളവുമില്ലാതെ കഴിയാറുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: ANIMALS, FOOD, MAMMALS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360