SignIn
Kerala Kaumudi Online
Monday, 15 June 2026 12.17 AM IST

'ലൈംഗിക പ്രവര്‍ത്തികള്‍ക്ക് പകരം ആളുകളില്‍ ഈ ശീലം വര്‍ദ്ധിക്കുന്നു'; ജനന നിരക്ക് കുറയുന്നതിന് പിന്നില്‍

fertility

2007 മുതലുള്ള കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലെ കാര്യം പരിശോധിക്കുമ്പോള്‍ ഒരു കാര്യം വ്യക്തം. ആഗോളതലത്തില്‍ ജനനനിരക്കില്‍ കാര്യമായ ഇടിവ് സംഭവിച്ചിട്ടുണ്ട്. സാമ്പത്തിക ഭദ്രത, ഉയര്‍ന്ന ജീവിത നിലവാരം എന്നിവയാണ് വികസിത രാജ്യങ്ങളില്‍ ഈ നിലയിലേക്ക് കാര്യങ്ങള്‍ എത്തിയതിന് കാരണം. എന്നാല്‍ മേല്‍പ്പറഞ്ഞ കാര്യങ്ങളില്‍ പിന്നോക്കം നില്‍ക്കുന്ന രാജ്യങ്ങളിലും സ്ഥിതി ഇത് മറിച്ചല്ല എന്നതാണ് ഗവേഷകരുടെ കണ്ടെത്തല്‍.

ജനനനിരക്ക് കുറയുന്നതിന് വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. വര്‍ദ്ധിച്ചുവരുന്ന ജീവിതച്ചെലവ്, വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ളവയ്ക്കായി ചെലവാക്കേണ്ടി വരുന്ന ഉയര്‍ന്ന തുക എന്നിവ ആളുകളെ സ്വാധീനിച്ചുവെന്നും ഇത് ജനനനിരക്ക് കുറയുന്നതിലേക്ക് നയിച്ച പ്രധാന ഘടകമാണ് എന്നും പറയപ്പെടുന്നു. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി മനുഷ്യനില്‍ സാങ്കേതിക വിദ്യ ഉണ്ടാക്കിയ ചില അടിസ്ഥാനപരമായ കാര്യങ്ങളിലെ മാറ്റവും ജനനനിരക്കിനെ സ്വാധീനിച്ചിട്ടുണ്ട്.

നാഷണല്‍ ബ്യൂറോ ഓഫ് ഇക്കണോമിക് റിസര്‍ച്ച് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ പുറത്തുവിട്ട പുതിയ പഠനങ്ങള്‍ വിരല്‍ ചൂണ്ടുന്നത് സ്മാര്‍ട്ട് ഫോണുകളുടെ വരവും ജനനനിരക്കിലെ ഇടിവും തമ്മില്‍ ശക്തമായ ബന്ധമുണ്ടെന്നാണ്. അമേരിക്കയിലെ മിഡില്‍ബറി കോളജിലെ സാമ്പത്തിക ശാസ്ത്രജ്ഞയായ കെയ്റ്റ്ലിന്‍ മയേഴ്‌സും അവരുടെ വിദ്യാര്‍ത്ഥിയായ എസെക്കിയല്‍ ഹൂപ്പറും നടത്തിയ പഠനത്തില്‍ ജനസംഖ്യയിലെ ഇടിവ് 2007ല്‍ നിന്ന് 2024ല്‍ എത്തിയപ്പോള്‍ 22% ആണെന്ന് ചൂണ്ടിക്കാണിക്കുന്നു.

എന്നാല്‍ ഇത് അമേരിക്കയില്‍ മാത്രമോ അല്ലെങ്കില്‍ ഏതെങ്കിലും പ്രത്യേക മേഖലയിലോ മാത്രമല്ല മറിച്ച് ആഗോളതലത്തില്‍ തന്നെ ബാധിച്ചിട്ടുള്ള ഒരു പ്രശ്‌നമാണ്. സ്മാര്‍ട്ട് ഫോണുകള്‍, സാങ്കേതിക വിദ്യയുടെ വളര്‍ച്ച എന്നിവ മനുഷ്യര്‍ തമ്മില്‍ നേരിട്ടുള്ള ഇടപെടലിനെ സാരമായി ബാധിച്ചിട്ടുണ്ട്. 2003ല്‍ ആളുകള്‍ പരസ്പരം നേരിട്ട് ആശയവിനിമയം നടത്താന്‍ പ്രതിദിനം 68 മിനിറ്റ് ചെലവഴിച്ചിരുന്നെങ്കില്‍, 2019 ആയപ്പോഴേക്കും അത് 38 മിനിറ്റായി ചുരുങ്ങി. അതേസമയം കംപ്യൂട്ടറിലും ഫോണിലും ചെലവഴിക്കുന്ന സമയം 22 മിനിറ്റില്‍ നിന്ന് 96 മിനിറ്റായി ഉയരുകയും ചെയ്തു.

ഇന്റര്‍നെറ്റില്‍ അശ്ലീല ദൃശ്യങ്ങള്‍ തിരയുകയും അത് കാണുകയും ചെയ്യുന്നത് ഗണ്യമായി വര്‍ദ്ധിച്ചുവെങ്കിലും ലൈംഗിക പ്രവര്‍ത്തികളിലെ കുറവ് മനുഷ്യര്‍ക്കിടയില്‍ കാര്യമായി സംഭവിച്ചുകഴിഞ്ഞുവെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. അശ്ലീല ദൃശ്യങ്ങളും ലൈംഗിക കണ്ടന്റുകളും എളുപ്പത്തില്‍ ലഭ്യമാകുന്നത് ലൈംഗിക പ്രവര്‍ത്തിക്ക് ഒരു പകരം സംവിധാനമായി കണ്ട് തൃപ്തിയടയുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവെന്നതാണ് പഠനത്തിലെ ഞെട്ടിക്കുന്ന കണ്ടെത്തല്‍.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FERTILITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360