ഫാഷൻ റീട്ടെയിലർ ബ്രാൻഡായ 'സാറ'യ്‌ക്കെതിരെ രൂക്ഷവിമർശനവുമായി തെന്നിന്ത്യൻ നടി തൃഷ കൃഷ്ണൻ രംഗത്ത്. തനിക്ക് തുടർച്ചയായി മൂന്ന് തവണ ലഭിച്ച വസ്ത്രങ്ങളിലും ശരീര ദുർഗന്ധമുണ്ടായെന്നാണ് തൃഷയുടെ പരാതി. കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച സ്റ്റോറിയിൽ ബ്രാൻഡിനെ ടാഗ് ചെയ്തുകൊണ്ടാണ് തൃഷ പരാതി ഉന്നയിച്ചത്. എന്നാൽ ഏത് വസ്ത്രമാണ് താരം ഓർഡർ ചെയ്തതെന്ന് വ്യക്തമാക്കിയിട്ടില്ല.
'പ്രിയപ്പെട്ട @zara, @zaracare, എന്റെ ചെറിയ ഒരു അഭ്യർത്ഥനയാണ്. അടുത്ത തവണ ഹോം ഡെലിവറി ചെയ്യുമ്പോൾ, വസ്ത്രങ്ങളിൽ ശരീരഗന്ധം (അല്പം പോലും) ഇല്ലെന്ന് ദയവായി ഉറപ്പാക്കുക. തുടർച്ചയായി മൂന്നാം തവണയാണിത് എനിക്ക് സംഭവിക്കുന്നത്. ഇത് തീർത്തും അറപ്പുളവാക്കുന്ന കാര്യമാണ്. പാക്ക് ചെയ്യുന്നതിന് മുൻപെങ്കിലും അതൊന്ന് മണത്തുനോക്കൂ'- തൃഷ കുറിച്ചു.
തൃഷയുടെ സ്‌റ്റോറി സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധി പേർ പ്രതികരണവുമായി രംഗത്തെത്തി. ആരോ ഉപയോഗിച്ച് തിരിച്ചയച്ച വ്സ്ത്രങ്ങൾ ബ്രാൻഡ് അതേപടി വീണ്ടും വിൽക്കുകയാണെന്ന പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയ ഉന്നയിക്കുന്നത്. അതേസമയം, നടിയുടെ പരാതിയിൽ ബ്രാൻഡ് ഇതുവരെ പ്രതികരണങ്ങൾ ഒന്നും നടത്തിയിട്ടില്ലെന്നാണ് വിവരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |