ടോക്കിയോ: ടോക്കിയോയിലെ ഇച്ചിക്കാവ സിറ്റി മൃഗശാലയിലുള്ള മക്കാക്ക് വർഗത്തിൽപ്പെട്ട പഞ്ച് എന്ന കുട്ടിക്കുരങ്ങനെ അത്ര പെട്ടെന്ന് ആരും മറന്നുകാണില്ല. അമ്മ ഉൾപ്പടെയുള്ള മറ്റ് കുരങ്ങന്മാർ അകറ്റിനിർത്തിയപ്പോൾ അവൻ അനുഭവിച്ച ഒറ്റപ്പെടലിന്റെ തീവ്രത ലോകമെമ്പാടുമുള്ള ജനങ്ങളുടെ ഉള്ളുലച്ചിരുന്നു.
പിന്നാലെ വലിയ വലിയ ആരാധകവൃന്ദം തന്നെ പഞ്ചിനുണ്ടായത്. ഇപ്പോഴിതാ പഞ്ചിനെ ചുറ്റിപ്പറ്റി ചില വാർത്തകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. പഞ്ച് ചത്തെന്ന അവകാശവാദവുമായി പലരും രംഗത്തെത്തുന്നത്. എന്നാൽ ഇത് സ്ഥിരീകരിക്കുന്ന തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.
പഞ്ചിനെ മൃഗശാലയിൽ കാണാത്തതിന് തുടർന്നാണ് ചത്തെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിക്കുന്നത്. മൃഗശാലയിൽ പഞ്ച് താമസിച്ചിരുന്ന മങ്കി മൗണ്ടൻ വ്യൂയിംഗ് താൽക്കാലികമായി അടച്ചതും ചർച്ചകൾക്ക് വഴിവച്ചു. സെപ്തംബർ ഒന്ന് മുതൽ 18 വരെ മങ്കി മൗണ്ടൻ അടച്ചിട്ടിരിക്കുമെന്ന് ഇച്ചിക്കാവ സിറ്റി മൃഗശാല അറിയിച്ചിരുന്നു. അവിടെ സൺഷേഡുകൾ സ്ഥാപിക്കുന്ന പ്രവർത്തനം നടക്കുന്നതിനാലാണ് ഇത്തരത്തിൽ അടച്ചതെന്നാണ് അധികൃതർ അറിയിച്ചത്. എന്നാൽ പഞ്ചിന്റെ ആരോഗ്യനില മോശമായതിനാലാണ് അവിടെ അടച്ചതെന്നാണ് ചിലർ അവകാശപ്പെടുന്നത്.
മങ്കി മൗണ്ടൻ അടയ്ക്കുന്നതിന് മുൻപ് പകർത്തിയ ദൃശ്യത്തിൽ പഞ്ച് സാധാരണഗതിയിൽ നടക്കുന്നതും വെള്ളത്തിൽ കളിക്കുന്നതും കാണാം. അതിനാൽ പഞ്ചിന്റെ ആരോഗ്യനിലയിൽ പ്രശ്നമില്ലെന്ന് ചിലർ വ്യക്തമാക്കുന്നുണ്ട്. പഞ്ചിന്റെ ആരോഗ്യനില സംബന്ധിച്ച് മൃഗശാല അധികൃതർ ഔദ്യോഗിക വിവരങ്ങൾ ഒന്നും പുറത്തുവിട്ടിട്ടില്ല.
Viral monkey Punch, a macaque at Ichikawa City Zoo in Tokyo, has sparked concern after rumours spread on social media claiming that he had died. The rumours began after Punch was not seen at the zoo and the Monkey Mountain viewing area was temporarily closed from September 1 to 18 for sunshade installation work.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |