
ഉത്തർപ്രദേശിന്റെയും നേപ്പാളിന്റെയും അതിർത്തി പ്രദേശങ്ങൾ കേന്ദ്രീകരിച്ച് നേപ്പാളി പെൺകുട്ടികളെ ഇന്ത്യയിലേക്ക് കടത്തുന്നതായി റിപ്പോർട്ട്. വെളുത്ത നിറമുള്ള കുഞ്ഞുങ്ങളെ പ്രസവിക്കുന്നതിന് വേണ്ടി നേപ്പാളി പെൺകുട്ടികളെ ഇന്ത്യക്കാർ പണം കൊടുത്തു വാങ്ങുന്നുവെന്ന വിവരമാണ് പുറത്തുവന്നത്. ഇതിനായി പ്രവർത്തിക്കുന്ന ഇടനിലക്കാർ ഒരു പെൺകുട്ചിക്കായി ഒരു കോടി രൂപ വരെയാണ് ആവശ്യപ്പെടുന്നതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. എന്നാൽ 20 മുതൽ 25 വരെ പെൺകുട്ടിക്ക് ലഭിക്കുമ്പോൾ ബാക്കി തുക മുഴുവൻ ഇടനിലക്കാരുടെ കൈകളിലേക്കാണ് ചെന്നെത്തുന്നത്.
കുട്ടികളില്ലാത്ത ദമ്പതിമാർക്ക് വേണ്ടിയാണ് പെൺകുട്ചികളെ എത്തിക്കുന്നത് എന്നാണ് വിവരം. വന്ധ്യത ചികിത്സയ്ക്ക് ഐ.വി.എഫ് ഫലപ്രദമല്ലെന്നും ഇതുവഴി ജനിക്കുന്ന കുട്ടികൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുംഎന്ന ധാരണയാണ് പലരെയും ഈ മാർഗം സ്വീകരിക്കാൻ പ്രേരിപ്പിക്കുന്നത്. ഈ പെൺകുട്ടികൾ ഒരുവർഷത്തോളം ദമ്പതികൾക്കൊപ്പം താമസിക്കും. പെൺകുട്ടി ഗർഭിണിയാകുന്നത് വരെ ഭർത്താവ് അവളുമായി ലൈംഗിക ബന്ധത്തിലേർപ്പെടും. ഗർഭിണിയാകുന്നത് മുതൽ പ്രസവം വരെ ദമ്പതികളും ബന്ധുക്കളും പെൺകുട്ടിയെ പരിപാലിക്കും, പ്രസവത്തിന് ശേഷം കുഞ്ഞിനെ ദമ്പതികൾക്ക് കൈമാറി പെൺകുട്ടി നേപ്പാളിലേക്ക് മടങ്ങുകയും ചെയ്യും.
നേപ്പാളിലെ പൽപ്പാ, പൊഖാറ തുടങ്ങിയ മലയോര മേഖലകളിൽ നിന്നാണ് പ്രധനമായും പെൺകുട്ടികളെ കണ്ടെത്തുന്നത്. പെൺകുട്ടിയുമായി കരാറും ഉണ്ടാകും. എന്നാൽ പണമിടപാടുകൾ പൂർണമായും ഇടനിലക്കാർ വഴി ആയിരിക്കും. വൻതുക ലഭിക്കുന്നതിനാൽ നിർദ്ധന കുടുംബങ്ങളിലെ പെൺകുട്ടികൾ മാതാപിതാക്കളുടെ സമ്മതോടെ എത്തുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. നേപ്പാളിൽ നിന്ന് ഇന്ത്യയിലേക്കുള്ള അതിർത്തി കടക്കൽ തടസങ്ങളില്ലാതെയാണ് നടക്കുന്നത്. പ്രസവശേഷം പെൺകുട്ടികൾ അവകാശ വാദം ഉന്നയിക്കില്ലെന്ന ധാരണയും ഇത്തരം അനധികൃത ഇടപാടുകൾ മുന്നോട്ടു കൊണ്ടു പോകുന്നതിന് ഇടയാക്കുന്നു. അതേസമയം പരാതി ഉയർന്നാൽ വൻശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാണിതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |