
അടുത്തിടെ സമൂഹമാദ്ധ്യമങ്ങളിൽ ഏറെ ചർച്ചകൾക്ക് വഴിതെളിയിച്ച ഒന്നാണ് 370 രൂപയുടെ ബിരിയാണി. സ്റ്റാൻഡ് അപ്പ് കൊമേഡിയനും യൂട്യൂബറുമായ പ്രണീത് മോറെയുടെ പരിപാടിയിൽ പങ്കെടുത്ത യുവാവ് തന്റെ അനുഭവകഥ വിവരിച്ചതാണ് വിവാദമായത്. ഡേറ്റിംഗിനിടെ യുവതിക്ക് 370 രൂപയുടെ ബിരിയാണി വാങ്ങിക്കൊടുത്തെന്നും പകരമായി യുവതിയിൽ നിന്ന് എന്തെങ്കിലും ലഭിക്കണമെന്ന് പറഞ്ഞതായി യുവാവ് വെളിപ്പെടുത്തിയതാണ് വിവാദമായത്.
ഇപ്പോഴിതാ മോറെയുടെ പരിപാടിയിൽ പങ്കെടുത്ത മറ്റൊരാൾ കൂടി വിമർശനങ്ങൾ ഏറ്റുവാങ്ങുകയാണ്. കാണിയായ ഒരു യുവഡോക്‌ടർ തന്റെ ജോലിക്കിടെയുള്ള സംഭവങ്ങൾ വെളിപ്പെടുത്തിയതാണ് വിമർശനങ്ങൾക്കിടയാക്കുന്നത്.
പുരുഷ മൃതദേഹങ്ങളുടെ സ്വകാര്യ ഭാഗങ്ങളെക്കുറിച്ചുള്ള യുവതിയുടെ പരാമർശമാണ് വിവാദമാകുന്നത്. മുംബയ് കെഇഎം ആശുപത്രിയിൽ ജോലി ചെയ്യുന്ന സേജൽ പവാർ എന്ന യുവഡോക്‌ടറാണ് വിവാദ പരാമർശം നടത്തിയത്. മൃതദേഹങ്ങളിൽ ഓട്ടോപ്‌സി നടത്തുന്ന സമയം തമാശ പറയാറുണ്ടോയെന്ന ചോദ്യത്തിനുത്തരം നൽകുകയായിരുന്നു ഡോക്‌ടർ. തമാശ പറയാറുണ്ടെന്നും പുരുഷ മൃതദേഹങ്ങളുടെ ജനനേന്ദ്രിയത്തിന്റെ വലിപ്പം അളക്കാറുണ്ടെന്നുമായിരുന്നു ഡോക്‌ടറുടെ മറുപടി.
ഇതുകേട്ട് പ്രണീത് മോറെയും മറ്റ് കാണികളും പൊട്ടിച്ചിരിച്ചു. മൃതദേഹത്തോടുള്ള അനാദരവാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് വിമർശനമുയരുന്നത്. മെഡിക്കൽ വിദ്യാഭ്യാസത്തിൽ കടാവറിന് വലിയ പ്രാധാന്യമാണുള്ളതെന്നും ചിലർ ചൂണ്ടിക്കാട്ടി. ഡോക്‌ടർമാരും മെഡിക്കൽ രംഗത്തുള്ളവരുമാണ് ഏറെയും വിമർശനമുയർത്തുന്നത്.
സംഭവം വിവാദമായതോടെ യുവഡോക്‌ടർ സമൂഹമാദ്ധ്യമത്തിലൂടെ ക്ഷമാപണം നടത്തി. 'പറഞ്ഞതിനെ ന്യായീകരിക്കുന്നില്ല. പരാമർശത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. ഞാൻ പറഞ്ഞതിൽ നിന്ന് വ്യത്യസ്തമായാണ് പരാമർശമം വ്യാഖ്യാനിക്കപ്പെട്ടത്'- എന്നാണ് ഇൻസ്റ്റാഗ്രാം കുറിപ്പിൽ ഡോക്‌ടർ വ്യക്തമാക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |