
ഈ കാലഘട്ടത്തിൽ എല്ലാ രാജ്യങ്ങളും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് തൊഴിലില്ലായ്മ. പല രാജ്യങ്ങളും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് വേണ്ടി പ്രവർത്തിക്കുന്നുണ്ടെങ്കിലും ചില രാജ്യങ്ങൾ തുടർച്ചയായി ഉയർന്ന തോതിലുള്ള തൊഴിലില്ലായ്മ നേരിടുന്നു. ലോകത്തിൽ തൊഴിലില്ലായ്മ ഏറ്റവും കൂടുതലുള്ള രാജ്യം ഏതാണെന്ന് അറിയാമോ? അടുത്തിടെ നടത്തിയ ഒരു പഠനം അനുസരിച്ച് എസ്വാറ്റിനി എന്ന രാജ്യമാണ് ഏറ്റവും കൂടുതൽ തൊഴിലില്ലായ്മ നേരിടുന്നത്.
തെക്കേ ആഫ്രിക്കയിലെ ഒരു ചെറിയ രാജ്യമാണ് എസ്വാറ്റിനി. ഇവിടുത്തെ ഏകദേശം 34.2 ശതമാനമാണ് ഇവിടത്തെ തൊഴിലില്ലായ്മ നിരക്ക്. തൊട്ടുപിന്നിൽ ദക്ഷിണാഫ്രിക്കയാണ്. അവിടെ 32 ശതമാനത്തിന് മുകളിലാണ്. അന്തരാഷ്ട്ര തൊഴിൽ സംഘടനകളിൽ നിന്നും തൊഴിൽ വിപണികളിലും നിന്നുമുള്ള ഡാറ്റകളിലാണ് ഈ കണക്ക് സൂചിപ്പിക്കുന്നത്. ജിബൂട്ടിയാണ് തൊഴിലില്ലായ്മ രൂക്ഷമായി നേരിടുന്ന മറ്റൊരു രാജ്യം. അവിടെ തൊഴിലാളികളിൽ വലിയൊരു പങ്കും സ്ഥിര ജോലികൾ കണ്ടെത്താൻ പാടുപെടുന്നവരാണ്. ഇത് രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെയും ബാധിക്കുന്നു.
മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയുടെ മൊത്തത്തിലുള്ള തൊഴിലില്ലായ്മ നിരക്ക് കുറവാണ്. ലോകത്തിലെ ഏറ്റവും കൂടുതൽ യുവാക്കൾ ഉള്ള രാജ്യം ഇന്ത്യയാണ്. എല്ലാ വർഷവും ദശലക്ഷക്കണക്കിന് യുവാക്കളാണ് തൊഴിൽ മേഖലയിലേക്ക് എത്തുന്നത്. ഇന്ത്യ എംപ്ലോയ്മെന്റ് റിപ്പോർട്ടിലെ കണ്ടെത്തലുകൾ പ്രകാരം രാജ്യത്തെ താെഴിൽരഹിതരായ ജനസംഖ്യയുടെ വലിയ ഒരു പങ്കും യുവാക്കളാണ്. ഇന്ത്യയിലെ മൊത്തം തൊഴിൽരഹിതരിൽ ഏകദേശം 83 ശതമാനവും 18 നും 29നും ഇടയിൽ പ്രായമുള്ളവരാണ്.
ഇതിൽ ഏറ്റവും ആശങ്കാജനകമായ കാര്യം തൊഴിൽരഹിതരായ വിദ്യാസമ്പന്നരായ യുവാക്കളുടെ എണ്ണവും വർദ്ധിച്ചുവരികയാണ്. സെക്കൻഡറിതല വിദ്യാഭ്യാസമുള്ള തൊഴിലില്ലാത്ത യുവാക്കളുടെ അനുപാതം 2000ൽ 35.2 ശതമാനം ആയിരുന്നെങ്കിൽ സമീപ വർഷങ്ങളിൽ ഏകദേശം 65.7 ശതമാനം ആയി വർദ്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |