ന്യൂഡൽഹി: ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ പരിക്കേറ്റ സ്റ്റാർ പേസർ ജസ്പ്രീത് ബുംറയ്ക്ക് പകരക്കാരനായി ജമ്മു കാശ്മീർ പേസർ ആഖിബ് നബിയെ തിരഞ്ഞെടുത്തതിൽ അതൃപ്തിയുമായി മുൻ ഇന്ത്യൻ താരം വസീം ജാഫർ. കഴിഞ്ഞ രഞ്ജി ട്രോഫിയിൽ ജമ്മു കാശ്മീരിനെ കിരീടത്തിലേക്ക് നയിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ആഖിബിന് ഗാല്ലയിലും കൊളംബോയിലും നടക്കുന്ന ടെസ്റ്റ് മത്സരങ്ങൾക്കുള്ള ടീമിൽ ഇടം ലഭിച്ചിരുന്നു. എന്നാൽ പകരക്കാരനായിട്ടല്ല, മറിച്ച് നേരിട്ട് ടീമിൽ ഇടം നേടാൻ അർഹതയുള്ള താരമാണ് ആഖിബ് എന്നാണ് ജാഫറിന്റെ അഭിപ്രായം.
തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കവെയാണ് ജാഫർ ഇക്കാര്യം വ്യക്തമാക്കിയത്. 'ഏറെ സന്തോഷകരമായ നിമിഷമാണ്. മികച്ച പ്രകടനം കാഴ്ചവച്ച ആഖിബ് നബി ഒട്ടും വൈകാതെ നേരിട്ട് തന്നെ ടീമിൽ ഇടം നേടേണ്ടതായിരുന്നു. എങ്കിലും വൈകിയാണെങ്കിലും അവസരം ലഭിച്ചതിൽ സന്തോഷമുണ്ട്. അദ്ദേഹം തുടക്കത്തിലുള്ള സ്‌ക്വാഡിൽ തന്നെ ഉൾപ്പെടാൻ അർഹതയുള്ള താരമാണ്,' ജാഫർ പറഞ്ഞു.
കഴിഞ്ഞ രഞ്ജി സീസണിൽ 60 വിക്കറ്റുകൾ വീഴ്ത്തിയാണ് ആഖിബ് ചരിത്രനേട്ടത്തിലേക്ക് ജമ്മു കാശ്മീരിനെ നയിച്ചത്. നിലവിൽ ശ്രീലങ്കയ്‌ക്കെതിരായ മൂന്ന് ദിവസത്തെ സന്നാഹ മത്സരത്തിന് മുന്നോടിയായി കൊളംബോയിലെ നെറ്റ്സിൽ താരം പരിശീലനം ആരംഭിച്ചു കഴിഞ്ഞു.
ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങൾക്ക് പിന്നാലെ 2026 ഐ.പി.എൽ സീസണിൽ ഡൽഹി ക്യാപിറ്റൽസിലും ആഖിബ് ഇടം നേടിയിരുന്നു. ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യ എ ടീമിലും താരം ഇടംപിടിച്ചു. ഇതിനുമുമ്പ് അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റ് മത്സരത്തിൽ നെറ്റ് ബൗളറായി ടീമിനൊപ്പം ചേർന്നിട്ടുണ്ടെങ്കിലും, ദേശീയ ടെസ്റ്റ് ടീമിൽ ഇടം നേടുന്ന ജമ്മു കശ്മീർ നിന്നുള്ള ആദ്യത്തെ താരമെന്ന റെക്കോർഡും ഇതോടെ ആഖിബിന്റെ പേരിലായി. നേരത്തെ പർവേസ് റസൂൽ, ഉമ്രാൻ മാലിക് എന്നിവർ ജമ്മു കാശ്മീരിൽ നിന്ന് ഇന്ത്യൻ ടീമിലെത്തിയിട്ടുണ്ടെങ്കിലും, ടെസ്റ്റ് ടീമിൽ ഇടം നേടുന്ന ആദ്യ ജമ്മു കാശ്മീർ താരമാണ് ആഖിബ് നബി.
Former India batsman Wasim Jaffer has criticized selectors for naming Jammu and Kashmir pacer Auqib Nabi as a replacement for the injured Jasprit Bumrah ahead of the Test series against Sri Lanka. While Jaffer is thrilled for the young fast bowler, he argued that Auqib's stellar domestic performances warranted a direct selection in the initial squad rather than coming in as a replacement.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |