SignIn
Kerala Kaumudi Online
Thursday, 24 September 2026 1.40 AM IST

മീര ഭാരത് മഹാൻ

s

ന​ഗോ​യ​ ​:​ ​ഭാ​രോ​ദ്വ​ഹ​ന​ത്തി​ൽ​ ​വീ​ണ്ടും​ ​രാ​ജ്യ​ത്തി​ന്റെ​ ​അ​ഭി​മാ​ന​മു​യ​ർ​ത്തി​ ​മീ​രാ​ബാ​യ് ​ചാ​നു​ ​മി​ന്നി​ത്തി​ള​ങ്ങി​യ​ ​ന​ഗോ​യ​ ​ഏ​ഷ്യ​ൻ​ ​ഗെ​യിം​സി​ന്റെ​ ​നാ​ലാം​ ​ദി​നം​ ​ഇ​ന്ത്യ​യു​ടെ​ ​അ​ക്കൗ​ണ്ടി​ൽ​ ​എ​ത്തി​യ​ത് 5​ ​മെ​ഡ​ലു​ക​ൾ.
28​ ​വ​ർ​ഷ​ത്തി​ന് ​ശേ​ഷം​ ​ഏ​ഷ്യ​ൻ​ ​ഗെ​യിം​സ് ​വെ​യ്റ്റ് ​ലി​ഫ്‌​ടിം​ഗി​ൽ​ ​ഇ​ന്ത്യ​യ്ക്ക് ​മെ​ഡ​ൽ​ ​സ​മ്മാ​നി​ച്ച് ​വെ​ള്ളി​ത്തി​ള​ക്ക​ത്തി​ൽ​ ​മി​ന്നി​ത്തി​ള​ങ്ങി​യ​ ​മീ​ര​ ​ത​ന്നെ​യാ​യി​രു​ന്നു​ ​ഇ​ന്ന​ലെ​ ​ഇ​ന്ത്യ​യു​ടെ​ ​ഹൈ​ലൈ​റ്റ്.​ ​എ​ച്ച്.​ ​എ​സ് ​പ്ര​ണോയ‌്‌യും​ ​അ​ർ​ജു​നും​ ​ഉ​ൾ​പ്പെ​ട്ട​ ​പു​രു​ഷ​ ​ബാ​ഡ്മി​ന്റ​ൺ​ ​ടീ​മി​ന്റെ​ ​വെ​ങ്ക​ല​ ​നേ​ട്ടം​ ​കേ​ര​ള​ത്തി​ന് ​ആ​വേ​ശ​മാ​യി.
കോ​മ​ൺ​ ​വെ​ൽ​ത്ത് ​ഗെ​യിം​സി​ലെ​ ​ഹാ​ട്രി​ക് ​സ്വ​ർ​ണ​ ​നേ​ട്ട​ത്തി​ന് ​പി​ന്നാ​ലെ​ ​ഏ​ഷ്യ​ൻ​ ​ഗെ​യിം​സി​ലെ​ ​വെ​ള്ളി​ത്തി​ക്കെ​വു​മാ​യി​ ​മി​ന്നി​ത്തി​ള​ങ്ങു​ക​യാ​ണ് ​മീ​രാ​ ​ബാ​യി.​ ​ന​ഗോ​യ​യി​ൽ​ ​ഇ​ന്ന​ലെ​ ​വെ​യ്റ്റ്ലി​ഫ്‌​ടിം​ഗ് ​വ​നി​ത​ക​ളു​ടെ​ 49​ ​കി​ലോ​ഗ്രാം​ ​വി​ഭാ​ഗ​ത്തി​ൽ​ ​സ്നാ​ച്ചി​ലും​ ​ക്ലീ​ൻ​ ​ആ​ൻ​ഡ് ​ജെ​ർ​ക്കി​ലും​ ​ആ​കെ​ 198​ ​കി​ലോ​ഗ്രാം​ ​ഭാ​രം​ ​ഉ​യ​ർ​ത്തി​യാ​ണ് ​മീ​ര​ ​വെ​ള്ളി​യ​ണി​ഞ്ഞ​ത്. സ്നാ​ച്ചി​ൽ​ 87​ ​ഉം​ ​ക്ലീ​ൻ​ ​ആ​ൻ​ഡ് ​ജെ​ർ​ക്കി​ൽ​ 111​ ​കി​ലോ​ഗ്രാ​മും​ ​ഉ​യ​ർ​ത്തി​യാ​ണ് ​ചാ​നു​ ​വെ​ള്ളി​ ​സ്വ​ന്ത​മാ​ക്കി​യ​ത്.​ ​എ​റെ​ ​കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ​ ​ക​രി​യ​റി​ലെ​ ​ആ​ദ്യ​ ​ഏ​ഷ്യ​ൻ​ ​ഗെ​യിം​സ് ​മെ​ഡ​ലാ​ണ് ​ചാ​നു​ ​ഇ​ന്ന​ലെ​ ​ക​ഴു​ത്തി​ല​ണി​ഞ്ഞ​ത്.​ ​ഇ​തോ​ടെ​ ​ഒ​ളി​മ്പി​ക്സും​ ​ലോ​ക​ചാ​മ്പ്യ​ൻ​ഷി​പ്പും​ ​കോ​മ​ൺ​വെ​ൽ​ത്ത് ​ഗെ​യിം​സും​ ​ഉ​ൾ​പ്പെ​ടെ​ ​പ്ര​ധാ​ന​ ​മീ​റ്റു​ക​ളി​ലെ​ല്ലാം​ ​മെ​‌​ഡ​ൽ​ ​നേ​ടാ​ൻ​ ​ചാ​നു​വി​നാ​യി.
2018​ലെ​ ​ഏ​ഷ്യ​ൻ​ ​ഗെ​യിം​സി​ൽ​ ​പ​രി​ക്ക് ​കാ​ര​ണം​ ​പ​ങ്കെ​ടു​ക്കാ​നാ​കാ​തി​രു​ന്ന​തും​ 2023​ ​ൽ​ ​ഹാം​ഗ്ഷു​വി​ൽ​ ​നാ​ലാം​ ​സ്ഥാ​ന​ത്ത് ​ഫി​നി​ഷ് ​ചെ​യ്ത​തും​ ​ഉ​ൾ​പ്പെ​ടെ​ ​നി​ര​വ​ധി​ ​തി​രി​ച്ച​ടി​ക​ൾ​ക്ക് ​ശേ​ഷ​മാ​ണ് ​ഇ​ത്ത​വ​ണ​ ​ചാ​നു​ ​പോ​ഡി​യ​ലി​ലെ​ത്തി​യ​ത്.​ ​ഉ​ത്ത​ര​ ​കൊ​റി​യ​യു​ടെ​ ​റി​ ​സോം​ഗ് ​ഗം​ ​ഗെ​യിം​സ് ​റെ​ക്കാ​ഡോ​ടെ​ ​സ്വ​ർ​ണം​ ​നേ​ടി.
സ്‌​കീ​റ്റി​ലും​ ​സൂ​പ്പർ
ഷൂ​ട്ടിം​ഗി​ൽ​ ​സ്കീ​റ്രി​ൽ​ ​പു​രു​ഷ,​ ​വ​നി​താ​ ​ടീ​മു​ക​ൾ​ക്ക് ​വെ​ങ്ക​ല​ത്തി​ള​ക്കം.
റൈ​സ​ ​ധി​ല്ല​ൻ,​ ​മ​ഹേ​ശ്വ​രി​ ​ചൗ​ഹാ​ൻ,​ ​പ​രീ​നാ​സ് ​ധാ​​ലി​വാ​ല​ ​എ​ന്നി​വ​ര​ട​ങ്ങി​യ​ ​ഇ​ന്ത്യ​ൻ​ ​സ​ഖ്യ​മാ​ണ് വ​നി​താ​ ​ടീം​ ​ഇ​ന​ത്തി​ൽ​ ​​ ​വെ​ങ്ക​ല​മു​റ​പ്പി​ച്ച​ത്.
അ​ന​ന്ത്ജീ​ത് ​സിം​ഗ് ​ന​രു​ക,​ ​മൈ​രാ​ജ് ​അ​ഹ​മ്മ​ദ് ​ഖാ​ൻ,​ ​ഭ​വ്തേ​ഗ് ​സിം​ഗ് ​ഗി​ൽ​ ​എ​ന്നി​വ​ര​ട​ങ്ങി​യ​ ​പു​രു​ഷ​ ​ടീ​മും​ ​വെ​ങ്ക​ലം​ ​വെ​ടി​വ​ച്ചി​ട്ടു.

ബാ​ഡ്മി​ന്റ​ണി​ൽ​ ​ച​രി​ത്രം

പു​രു​ഷ​ ​ബാ​ഡ്മി​ന്റ​ൺ​ ​സെ​മി​യി​ൽ​ ​ചൈ​ന​യോ​ട് 1​-3​ന് ​തോ​റ്റ​തി​നെ​ ​തു​ട​ർ​ന്ന് ​ഇ​ന്ത്യ​യ്ക്ക് ​വെ​ങ്ക​ല​മെ​ഡ​ൽ.​ ​നാ​ല് ​പ​തി​റ്റാ​ണ്ടി​ന് ​ശേ​ഷംതു​ട​ർ​ച്ച​യാ​യി​ ​ര​ണ്ട് ​ഏ​ഷ്യ​ൻ​ ​ഗെ​യിം​സു​ക​ളി​ൽ​ ​മെ​ഡ​ൽ​ ​നേ​ട്ടം​ ​എ​ന്ന​ ​ച​രി​ത്രം​ ​കു​റി​ച്ചാ​ണ് ​ഇ​ന്ത്യ​ൻ​ ​ടീ​മി​ന്റെ​ ​മ​ട​ക്കം.​ ​ക​ഴി​ഞ്ഞ​ ​ത​വ​ണ​ ​ഇ​ന്ത്യ​ ​വെ​ള്ളി​ ​നേ​ടി​യി​രു​ന്നു.​ ​അ​ന്ന് ​ഫൈ​ന​ലി​ൽ​ ​ചൈ​ന​യോ​ട് ​ത​ന്നെ​യാ​ണ് ​ഇ​ന്ത്യ​ ​പ​രാ​ജ​യ​പ്പെ​ട്ട​ത്.
ഇ​ച്ചി​നോ​മി​യ​ ​സി​റ്റി​ ​മു​നി​സി​പ്പ​ൽ​ ​ജിം​നേ​ഷ്യ​ത്തി​ൽ​ ​ന​ട​ന്ന​ ​സെ​മി​ ​ഫൈ​ന​ൽ​ ​പോ​രാ​ട്ട​ത്തി​ൽ​ ​പു​രു​ഷ​ ​ഡ​ബി​ൾ​സി​ൽ​ ​മ​ത്സ​രി​ച്ച​ ​സാ​ത്വി​ക് ​സാ​യ്‌​രാ​ജ്-​ ​ചി​രാ​ഗ് ​ഷെ​ട്ടി​ ​എ​ന്നി​വ​ർ​ക്ക് ​മാ​ത്ര​മാ​ണ് ​ഇ​ന്ത്യ​ൻ​ ​സം​ഘ​ത്തി​ൽ​ ​ജ​യി​ക്കാ​നാ​യ​ത്.
ആ​ദ്യ​ ​സിം​ഗി​ൾ​സ് ​മ​ത്സ​ര​ത്തി​ൽ​ ​ഇ​റ​ങ്ങി​യ​ ​ല​ക്ഷ്യ​ ​സെ​ൻ​ ​ലോ​ക​ ​ചാ​മ്പ്യ​നാ​യ​ ​ചൈ​ന​യു​ടെ​ ​ഷി​ ​യു​ഖി​യോ​ട് ​പോ​രാ​ടി​ ​തോ​റ്റു​ ​(​ 16​-21,​ 18​-21​).​സാ​ത്വി​ക ്സാ​യി​രാ​ജ് ​-​ ​ചി​രാ​ഗ് ​ഷെ​ട്ടി​സ​ഖ്യം​ ​ഡ​ബി​ൾ​സി​ൽ​ ​നി​ല​വി​ലെ​ ​ലോ​ക​ ​ചാ​മ്പ്യ​ന്മാ​രാ​യ​ ​ലി​യാ​ംഗ് ​വെ​യ് ​കെം​ഗ് ​-​ ​വാം​ഗ് ​ചാം​ഗ് ​സ​ഖ്യ​ത്തെ​ ​നേ​രി​ട്ടു​ള്ള​ ​ഗെ​യി​മു​ക​ൾ​ക്ക് ​ത​ക​ർ​ത്ത് ​സ​മ​നി​ല​ ​സ​മ്മാ​നി​ച്ചു​ ​(​ 21​-11,​ 22​-20​).​എ​ന്നാ​ൽ​ ​അ​ടു​ത്ത​ ​സിം​ഗി​ൾ​സ് ​മ​ത്സ​ര​ത്തി​ൽ​ ​ആ​യു​ഷ്ഷെ​ട്ടി​ ​ലി​ ​ഷി​ഫെം​ഗി​നോ​ട് ​പൊ​രു​തി​വീ​ണു​ ​(​ 19​-21,​ 13​-21​).​ ​നി​ർ​ണാ​യ​ക​മാ​യ​ ​ര​ണ്ടാം​ ​ഡ​ബി​ൾ​സി​ൽ​ ​മ​ല​യാ​ളി​ ​താ​രം​ ​എം.​ആ​ർ​ ​അ​ർ​ജു​ൻ​ ​-​ഹ​രി​ഹ​ര​ൻ​ ​സ​ഖ്യം
ഹെ​ ​ജി​ ​ടിം​ഗ് ​-​ ​ലി​യു​ ​യി​ ​ജോ​ഡി​യോ​ട് 16​-21,​ 21​-17,​ 9​-21​ന് ​തോ​റ്റ​തോ​ടെ​ ​ഇ​ന്ത്യ​ൻ​ ​പ്ര​തീ​ക്ഷ​ക​ൾ​ ​അ​വ​സാ​നി​ച്ചു.
ബൈ​ ​ബൈ​ ​പ്ര​ണോ​യ്
മ​ല​യാ​ളി​ ​താ​രം​ ​എ​ച്ച്.​എ​സ് ​പ്ര​ണോ​യു​ടെ​ ​ക​രി​യ​റി​ലെ​ ​അ​വ​സാ​ന​ ​ഏ​ഷ്യ​ൻ​ ​ഗെ​യിം​സാ​യി​രു​ന്നു​ ​ഇ​ത്.​ ​അ​തേ​സ​മ​യം​ ​അ​ടു​ത്ത​ ​ഒ​ളി​മ്പി​ക്സി​ൽ​ ​പ​ങ്കെ​ടു​ക്കു​ക​ ​എ​ന്ന​ത് ​ത​ന്റെ​ ​ല​ക്ഷ്യ​മാ​ണെ​ന്ന​‌് ​താ​രം​ ​നേ​ര​ത്തേ​ ​വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.​ ഇ​ത്ത​വ​ണ​ ​ഏ​ഷ്യ​ൻ​ ​ഗെ​യിം​സി​ൽ​ ​താ​രം​ ​ഒ​രു​ ​മ​ത്സ​ര​ത്തി​ലും​ ​ക​ളി​ച്ചി​രു​ന്നി​ല്ല.
40​ ​-​ ​വ​ർ​ഷ​ത്തി​ന് ​ശേ​ഷ​മാ​ണ് ​ഇ​ന്ത്യ​ൻ​ ​പു​രു​ഷ​ ​ബാ​ഡ്മി​ന്റ​ൺ​ ​ടീം​ ​തു​ട​ർ​ച്ച​യാ​യി​ ​ര​ണ്ട് ​ഏ​ഷ്യ​ൻ​ ​ഗെ​യിം​സു​ക​ളി​ൽ​ ​മെ​ഡ​ൽ​ ​നേ​ടു​ന്ന​ത്.​ ​ഇ​തി​ന് ​മു​ൻ​പ് 1982​-86​ ​ഏ​ഷ്യ​ൻ​ ​ഗെ​യിം​സി​ലാ​യി​രു​ന്നു​ ​ഈ​ ​നേ​ട്ടം​ ​കൈ​വ​രി​ച്ച​ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPORTSMEET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360