മുംബയ്: മുൻ ഇന്ത്യൻ താരങ്ങളായ ഹർഭജൻ സിംഗും എസ് ശ്രീശാന്തും തമ്മിലെ അകൽച്ച ക്രിക്കറ്റ് ലോകത്തിനാകെ പരിചിതമാണ്. 2008ലെ ഐപിഎല്ലിനിടെയുണ്ടായ 'കരണത്തടി' വിവാദത്തിനുശേഷം ഇരുവരും തമ്മിൽ സംസാരിക്കാറില്ല. ഇപ്പോഴിതാ ഒരഭിമുഖത്തിൽ ശ്രീശാന്തുമായി ബന്ധപ്പെട്ട പരാമർശം നടത്തിയിരിക്കുകയാണ് ഹർഭജൻ സിംഗ്. തന്റെ റൂംമേറ്റായി ശ്രീശാന്ത് വരുന്നത് ഇഷ്ടമാണെന്നാണ് താരത്തിന്റെ വെളിപ്പെടുത്തൽ. ശ്രീശാന്ത് റൂംമേറ്റായി വന്നാൽ ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാനാകുമെന്നും ഹർഭജൻ പറഞ്ഞു.
'നമ്മൾ രണ്ടുപേരും ഒരേമുറിയിലാണെങ്കിൽ ഒരുപാട് കാര്യങ്ങൾ പരിഹരിക്കാനാവും. എന്റെ റൂംമേറ്റായി അവനെ പരിഗണിക്കാം. എനിക്കൊരു എതിർപ്പുമില്ല'- എന്നാണ് അഭിമുഖത്തിൽ ഹർഭജൻ പറഞ്ഞത്.
അടുത്തിടെ ഒരഭിമുഖത്തിൽ ശ്രീശാന്തും ഹർഭജനെക്കുറിച്ച് പരാമർശം നടത്തിയിരുന്നു. ഒരു ബോക്‌സിംഗ് റിംഗിൽവച്ച് കാര്യങ്ങൾ ഒത്തുതീർപ്പാക്കാമെന്ന് ഹർഭജനെ വെല്ലുവിളിക്കുകയായിരുന്നു താരം. ബോക്‌സിംഗ് വേഷത്തിൽ ഇരുവരും ഒരുമിച്ചുള്ള പഴയ ചിത്രങ്ങൾ കാട്ടിയപ്പോഴായിരുന്നു ശ്രീശാന്തിന്റെ പ്രതികരണം.
'ഇതേ രംഗം, നിങ്ങൾക്ക് ധൈര്യമുണ്ടോ? എന്നോടൊപ്പം റിംഗിലേയ്ക്ക് വരാൻ നിങ്ങൾക്ക് ധൈര്യമുണ്ടോ? ഒപ്പിട്ട് വരാൻ കഴിയുമോ? ഞാൻ അദ്ദേഹത്തോട് ചോദിക്കുകയാണ്. എന്നോടൊപ്പം റിംഗിലേക്ക് വരാൻ നിങ്ങൾക്ക് ധൈര്യമുണ്ടോ? ഇതേ ഗ്ലൗസുകൾ ധരിച്ച്... ഇത് അഭിനയമല്ല, ഞാൻ പുഞ്ചിരിക്കുകയാണ്. നിങ്ങൾ പുഞ്ചിരിക്കുന്നുപോലുമില്ല. നമുക്ക് നോക്കാം. ഇതൊരു തുറന്ന വെല്ലുവിളിയാണ്.
"ഞാൻ നിലവിൽ ബെയർ നക്കിൾ ഫൈറ്റ് ലീഗിലാണ്. കൂടാതെ കോണർ മക്ഗ്രെഗറിന്റെ വീഡിയോയുടെ പ്രധാന സ്പോൺസർമാരിൽ ഒരാളുമാണ്. എന്റെ നല്ല സുഹൃത്തുക്കളിൽ ഒരാളാണ് അത് സ്പോൺസർ ചെയ്യുന്നത്. അപ്പോൾ പ്രമോഷനും പൂർത്തിയായിരിക്കുന്നു. ഞാൻ നിങ്ങളെ വെല്ലുവിളിക്കുകയാണ് ഭാജി'- എന്നായിരുന്നു ശ്രീശാന്തിന്റെ പ്രതികരണം.
Former Indian cricketer Harbhajan Singh said he would have no problem sharing a room with S. Sreesanth. He believes spending time together could help resolve their long-standing differences stemming from the infamous 2008 IPL slap controversy.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |