SignIn
Kerala Kaumudi Online
Sunday, 14 June 2026 8.53 PM IST

'അമ്മാ, ഞാന്‍ അഞ്ച് മിനിറ്റ് കഴിഞ്ഞ് വിളിക്കാം'; നിധീഷ് കുമാര്‍ റെഡ്ഡിയുടെ പ്രവര്‍ത്തിക്ക് അഭിനന്ദനപ്രവാഹം

nithish-kumar-reddy

ധരംശാല: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ യുവതാരം നിധീഷ് കുമാര്‍ റെഡ്ഡിയാണ് ഇപ്പോള്‍ നെറ്റിസണ്‍സിനിടെയിലെ സംസാര വിഷയം. അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിന മത്സരത്തിന് ശേഷം പോസ്റ്റ് മാച്ച് പ്രസ് മീറ്റില്‍ ഇന്ത്യക്കായി മാദ്ധ്യമങ്ങളെ കാണാനെത്തിയത് നിധീഷ് ആയിരുന്നു. വാര്‍ത്താസമ്മേളനം നടക്കുന്നതിനിടെ താരത്തിന് ഒരു ഫോണ്‍ കോള്‍ വന്നതും അത് അറ്റന്‍ഡ് ചെയ്ത ശേഷം താരം പറഞ്ഞ വാക്കുകളുമാണ് ഇപ്പോള്‍ കയ്യടി നേടുന്നത്.

വാര്‍ത്താസമ്മേളനത്തില്‍ മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനിടെയാണ് താരത്തിന്റെ ഫോണ്‍ റിംഗ് ചെയ്തത്. ഫോണ്‍ നോക്കിയതിന് ശേഷം മാദ്ധ്യമങ്ങളോട് തനിക്ക് അല്‍പ്പം സമയം അനുവദിക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തു. താരത്തിന്റെ അമ്മ മാനസ ജ്യോത്സനയായിരുന്നു ഫോണിന്റെ മറുതലയ്ക്കല്‍. 'അമ്മാ, ഞാന്‍ അഞ്ച് മിനിറ്റ് കഴിഞ്ഞ് വിളിക്കാം' എന്നുപറഞ്ഞ് ഫോണ്‍കട്ട് ചെയ്യുകയായിരുന്നു.

'ക്ഷമിക്കണം, എനിക്ക് ഈ കോള്‍ എടുത്തേമതിയാകുമായിരുന്നുള്ളൂ' എന്ന് മാദ്ധ്യമപ്രവര്‍ത്തകരോടും താരം പറഞ്ഞു. നിതീഷിന്റെ ഹൃദ്യമായ പെരുമാറ്റം നിമിഷങ്ങള്‍ക്കുള്ളില്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തു. നിങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേയും ഐപിഎല്ലിലേയും മിന്നും താരമായിരിക്കാം. എന്നാല്‍ സ്വന്തം അമ്മ മകനെ ഫോണില്‍ വിളിക്കുമ്പോള്‍ എത്ര വലിയ തിരക്കും മാറ്റി വച്ച് അത് അറ്റന്‍ഡ് ചെയ്യാനും അമ്മയോട് സംസാരിക്കാനും നിങ്ങള്‍ കാണിച്ച മനസ്സ് അഭിനന്ദനം അര്‍ഹിക്കുന്നതാണ്. നിധീഷിനെ പുകഴ്ത്തിയുള്ള ആരാധകരുടെ കമന്റ് ഇപ്രകാരമാണ്.

മത്സരത്തില്‍ ബാറ്റ് ചെയ്യാന്‍ നിധീഷിന് അവസരം ലഭിച്ചിരുന്നില്ല. ഇന്ത്യക്കായി ബൗള്‍ ചെയ്ത താരം നാലോവറില്‍ 31 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, NITHISH KUMAR REDDY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360