ഹരാരെ: തുടര്‍ച്ചയായി ആറ് തോല്‍വികള്‍ക്കൊടുവില്‍ ലോക ചാമ്പ്യന്‍മാര്‍ക്ക് ആശ്വാസ ജയം. സിംബാബ്‌വെയ്‌ക്കെതിരായ ഒന്നാം ട്വന്റി 20 മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. ഓപ്പണറായ കൗമാര താരം വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് അര്‍ദ്ധ സെഞ്ച്വറിയാണ് ഇന്ത്യക്ക് അനായാസ ജയം സമ്മാനിച്ചത്. സിംബാബ്‌വെ ഉയര്‍ത്തിയ 126 റണ്‍സ് ലക്ഷ്യം 13.2 ഓവറില്‍ 3 വിക്കറ്റുകള്‍ മാത്രം നഷ്ടത്തില്‍ ഇന്ത്യ മറികടക്കുകയായിരുന്നു. നായകനായി തന്റെ ഏഴാം മത്സരത്തിലാണ് ശ്രേയസ് അയ്യര്‍ക്ക് ആദ്യ ജയം സ്വന്തമാകുന്നത്.
ഓപ്പണര്‍ അഭിഷേക് ശര്‍മ്മ 1(8)യുടെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. എന്നാല്‍ മറുവശത്ത് വൈഭവ് സൂര്യവംശി കത്തിക്കയറി. 19 പന്തുകളില്‍ നിന്ന് നാല് വീതം ഫോറും സിക്‌സും താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു. 50 റണ്‍സെടുത്ത താരം റിച്ചാര്‍ഡ് ഗരാവയുടെ പന്തില്‍ ബെന്‍ കറന് ക്യാച്ച് സമ്മാനിച്ചാണ് പുറത്തായത്. വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍ 35(24) റണ്‍സെടുത്ത് പുറത്തായപ്പോള്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 28 (24), തിലക് വര്‍മ്മ 6(5) എന്നിവര്‍ പുറത്താകാതെ നിന്നു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സ് മാത്രമാണ് നേടിയത്. സിംബാബ്വെ നിരയില്‍ വെറും നാല് പേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. 34 പന്തില്‍ 39 റണ്‍സ് നേടിയ വെസ്ലി മാധേവെരെ ആണ് ടോപ് സ്‌കോറര്‍. വിക്കറ്റ് കീപ്പര്‍ തടിവനാഷെ മറുമാനി 27*(20) റണ്‍സെടുത്ത് പുറത്താകാതെ നിന്നു. റയാന്‍ ബേള്‍ 26(35), ഓപ്പണര്‍ ബെന്‍ കറന്‍ 10(8) എന്നിവര്‍ മാത്രമാണ് പിന്നീട് രണ്ടക്കം കടന്ന ബാറ്റര്‍മാര്‍. ഓപ്പണര്‍ ബ്രയാന്‍ ബെന്നറ്റ് 0(1), ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസ 4(7) എന്നിവര്‍ നിരാശപ്പെടുത്തി.
ഇന്ത്യക്ക് വേണ്ടി പ്രിന്‍സ് യാദവ്, മായങ്ക യാദവ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. നാലോവര്‍ വീതം എറിഞ്ഞപ്പോള്‍ മായങ്ക് 18 റണ്‍സും പ്രിന്‍സ് 19 റണ്‍സും മാത്രമാണ് വഴങ്ങിയത്. ലെഗ് സ്പിന്നര്‍ രവി ബ്ഷ്ണോയി, ഓള്‍റൗണ്ടര്‍ ശിവം ദൂബെ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
india defeated zimbabwe in the first t20i
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |