
ട്വന്റി-20 പരമ്പരയ്ക്ക് നാളെ ഹരാരേയിൽ തുടക്കം
ഹരാരേ : ഇന്ത്യയും സിംബാബ്‌വേയും തമ്മിലുള്ള മൂന്ന് ട്വന്റി-20കളുടെ പരമ്പരയ്ക്ക് നാളെ ഹരാരേയിൽ തുടക്കമാകും. പുതിയ നായകൻ ശ്രേയസ് അയ്യർക്ക് കീഴിൽ അയർലാൻഡിലും ഇംഗ്ളണ്ടിലുമായി കളിച്ച ഏഴ് മത്സരങ്ങളിൽ ആറിലും തോറ്റാണ് ഇന്ത്യ സിംബാബ്‌വേയിലെത്തുന്നത്. ഇംഗ്ളണ്ടിനെതിരായ ഒരു മത്സരം മഴയെടുക്കുകയായിരുന്നു.
ഐറിഷ്, ഇംഗ്ളീഷ് പര്യടനങ്ങളിലെ ടീമിൽ നിന്ന് മലയാളി താരം സഞ്ജു സാംസൺ, അക്ഷർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, അർഷ്ദീപ് സിംഗ്, രവി ബിഷ്ണോയ്,ഹർഷിത് റാണ, പ്രസിദ്ധ് കൃഷ്ണ എന്നിവരെ ഒഴിവാക്കിയപ്പോൾ റിങ്കു സിംഗിനെയും മയാങ്ക് യാദവിനേയും ടീമിലേക്ക് തിരിച്ചുവിളിച്ചിട്ടുണ്ട്.അശോക് ശർമ്മ,യഷ് താക്കൂർ,ഹർഷ് ദുബെ എന്നിവരെ ആദ്യമായി ടീമിലേക്ക് എടുത്തിട്ടുണ്ട്. ശ്രേയസ് ക്യാപ്ടനായും തിലക് വർമ്മ വൈസ് ക്യാപ്ടനായും തുടരും. 15വയസുകാരൻ വൈഭവ് സൂര്യവംശി ഈ പരമ്പരയിലും ടീമിലുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |