ഹരാരേ: നായകൻ ശ്രേയസ് അയ്യർക്ക് കീഴിൽ അയർലൻഡിലും ഇംഗ്ലണ്ടിലുമായി കളിച്ച ഏഴ് മത്സരങ്ങളിൽ ആറിലും തോറ്റാണ് ഇന്ത്യ പുതിയ തുടക്കം തേടി സിംബാബ്‌വേയിൽ എത്തിയിരിക്കുന്നത്. ഇന്ത്യയും സിംബാബ്‌വേയും തമ്മിലുള്ള മൂന്ന് മത്സരങ്ങളുടെ ട്വന്റി-20പരമ്പരയ്ക്ക് ഇന്ന് ഹരാരേയിൽ തുടക്കം കുറിക്കുകയാണ്.
ഇപ്പോഴിതാ നാല് മാസം മുമ്പ് അണ്ടർ19 ലോകകപ്പ് മുത്തമിട്ട് ചരിത്രം കുറിച്ച അതേ മൈതാനത്തേക്ക് വീണ്ടും ഇന്ത്യൻ കുപ്പായത്തിൽ തിരിച്ചെത്തിയതിന്റെ ആവേശത്തിലാണ് യുവ വിസ്മയം വൈഭവ് സൂര്യവംശി. ബിസിസിഐ പുറത്തുവിട്ട വീഡിയോയിലാണ് തന്റെ ഓർമ്മകളും സന്തോഷവും വൈഭവ് പങ്കുവച്ചത്.
'ഞങ്ങളിപ്പോൾ സിംബാബ്‌വേയിലെ ഹരാരെയിലാണ്. എനിക്ക് ഒരുപാട് ഓർമ്മകളുള്ള മൈതാനമാണ്. വെറും നാല് മാസം മുമ്പാണ് ഞങ്ങൾ ഇവിടെ അണ്ടർ-19 ലോകകപ്പ് കളിച്ച് കപ്പ് അടിച്ചെടുത്തത്. അതുകൊണ്ട് തന്നെ ഏറെ പ്രത്യേകതയുള്ള ഗ്രൗണ്ടാണ്. ഇന്ത്യയെ പ്രതിനിധീകരിക്കുക ഏതൊരു ക്രിക്കറ്ററുടെയും സ്വപ്നമാണ്. നാല് മാസം മുമ്പ് ചരിത്രം കുറിച്ച അതേ മൈതാനത്തേക്ക് വീണ്ടും ഒരു കളിക്കാരനായി തിരിച്ചെത്താൻ കഴിഞ്ഞത് സന്തോഷമുള്ള അനുഭവമാണ്'—വൈഭവ് പറയുന്നു.
'ഹരാരെയിലെ പിച്ചിന്റെ രീതിയും കാലാവസ്ഥയും നേരത്തെ അറിയാവുന്നത് ഇപ്പോൾ സഹായമാകും. പരീശീലനത്തിൽ കൂടുതൽ ശ്രദ്ധചെലുത്തി മികച്ച പ്രകടനം നടത്താനാണ് ശ്രമം. പരിശീലനത്തിൽ ചെയ്ത കാര്യങ്ങൾ അതുപോലെ തുടരുക, എന്റെ സ്വാഭാവിക ശൈലിയിൽ കളിച്ച് ടീമിന് കഴിയുന്നത്ര പിന്തുണ നൽകുക—ഇതാണ് ലക്ഷ്യം. മുമ്പ് രണ്ട് മത്സരങ്ങളാണ് ഞാൻ ഈ മൈതാനത്ത് കളിച്ചിട്ടുള്ളത്. രണ്ടും നന്നായി കളിക്കാൻ പറ്റിയിരുന്നു. ആ ഒരു ആത്മവിശ്വാസം വരുന്ന മത്സരങ്ങളിലും നിലനിർത്താൻ ഞാൻ ശ്രദ്ധിക്കും' —വൈഭവ് കൂട്ടിച്ചേർത്തു.
ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി എന്ന് വിശേഷിപ്പിക്കപ്പെടുന്ന വൈഭവിന് സീനിയർ ടീമിൽ എത്തിയപ്പോൾ തുടക്കം അത്ര മികച്ചതായിരുന്നില്ല. ഇംഗ്ലണ്ടിനെതിരായ തന്റെ ആദ്യ മൂന്ന് ട്വന്റി20 മത്സരങ്ങളിൽ 14, 13, 15 എന്നിങ്ങനെയായിരുന്നു റൺസ്. അതിനാൽ ഇന്ന് നടക്കാനിരിക്കുന്ന പരമ്പരയിലെ ആദ്യം മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത് ടീമിലെ തന്റെ സ്ഥാനം ഉറപ്പിക്കാനാണ് വൈഭവിന്റെ ശ്രമം.
Back to the scene of a record-breaking performance ✨
— BCCI (@BCCI) July 22, 2026
With more history in his sights for #TeamIndia 🇮🇳
𝗢𝗻𝗲 𝗚𝗿𝗼𝘂𝗻𝗱, 𝗠𝗮𝗻𝘆 𝗝𝗼𝘂𝗿𝗻𝗲𝘆𝘀, ft. Vaibhav Sooryavanshi 🙌 - By @ameyatilak #ZIMvIND https://t.co/naNWgISaas
India's three-match T20 series against Zimbabwe begins today in Harare, as the team seeks a fresh start after recent losses. Young cricketer Vaibhav Sooryavanshi expressed enthusiasm for returning to the same ground where he helped India win the U19 World Cup four months ago. Sooryavanshi aims to leverage his familiarity with the conditions to deliver a strong performance and solidify his place in the senior
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |