SignIn
Kerala Kaumudi Online
Thursday, 23 July 2026 7.46 PM IST

എറിഞ്ഞൊതുക്കി ഇന്ത്യ, ബാറ്റിംഗ് എന്താകുമോ എന്തോ? വിജയലക്ഷ്യം 126 റണ്‍സ്

ind-vs-zim
Photo: facebook.com/IndianCricketTeam

ഹരാരെ: സിംബാബ്‌വെയ്ക്ക് എതിരായ ഒന്നാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യക്ക് 126 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സ് മാത്രമാണ് നേടിയത്. ശ്രേയസ് അയ്യരുടെ നായകത്വത്തിന് കീഴില്‍ ആദ്യ ജയം ലക്ഷ്യമിടുന്ന ഇന്ത്യ, മത്സരത്തില്‍ മികച്ച ബൗളിംഗ് പ്രകടനമാണ് പുറത്തെടുത്തത്. മായങ്ക് യാദവ്, പ്രിന്‍സ് യാദവ് എന്നീ പേസര്‍മാരാണ് സിംബാബ്‌വെ ബാറ്റിംഗിന് കടിഞ്ഞാണിട്ടത്.

സിംബാബ്‌വെ നിരയില്‍ വെറും നാല് പേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. 34 പന്തില്‍ 39 റണ്‍സ് നേടിയ വെസ്ലി മാധേവെരെ ആണ് ടോപ് സ്‌കോറര്‍. വിക്കറ്റ് കീപ്പര്‍ തടിവനാഷെ മറുമാനി 27*(20) റണ്‍സെടുത്ത് പുറത്താകാതെ നിന്നു. റയാന്‍ ബേള്‍ 26(35), ഓപ്പണര്‍ ബെന്‍ കറന്‍ 10(8) എന്നിവര്‍ മാത്രമാണ് പിന്നീട് രണ്ടക്കം കടന്ന ബാറ്റര്‍മാര്‍. ഓപ്പണര്‍ ബ്രയാന്‍ ബെന്നറ്റ് 0(1), ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസ 4(7) എന്നിവര്‍ നിരാശപ്പെടുത്തി.

ഇന്ത്യക്ക് വേണ്ടി പ്രിന്‍സ് യാദവ്, മായങ്ക യാദവ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. നാലോവര്‍ വീതം എറിഞ്ഞപ്പോള്‍ മായങ്ക് 18 റണ്‍സും പ്രിന്‍സ് 19 റണ്‍സും മാത്രമാണ് വഴങ്ങിയത്. ലെഗ് സ്പിന്നര്‍ രവി ബ്ഷ്‌ണോയി, ഓള്‍റൗണ്ടര്‍ ശിവം ദൂബെ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ശ്രേയസ് അയ്യരുടെ കീഴില്‍ ഇന്ത്യ കളിക്കുന്ന ഏഴാമത്തെ അന്താരാഷ്ട്ര ട്വന്റി 20 മത്സരമാണ് ഇന്നത്തേത്. നേരത്തെ അയര്‍ലാന്‍ഡിനോട് 2-0, ഇംഗ്ലണ്ടിനോട് 4-0 എന്നിങ്ങനെ ശ്രേയസിന്റെ കീഴില്‍ ടീം സമ്പൂര്‍ണ തോല്‍വി വഴങ്ങിയിരുന്നു.

English Summary

india vs zimbabwe first innings updates

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INDIA, ZIMBABWE, T20
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360