SignIn
Kerala Kaumudi Online
Monday, 10 August 2026 2.08 PM IST

ഇന്ത്യയ്ക്ക് വില്ലനായി പരിക്ക്; ടെസ്റ്റ് പരമ്പര തുടങ്ങാൻ നാലുനാൾ മാത്രം,​ ഓപ്പണറും പുറത്തിരിക്കേണ്ടിവരുമോ?​

gill
ശുഭ്മാൻ ഗിൽ യശസ്വി ജയ്‌സ്വാളിനൊപ്പം പരിശീലനത്തിനിടെ

കൊളംബോ: ഈ മാസം15ന് നടക്കാനിരിക്കുന്ന ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെ വിരലിനേറ്റ പരിക്ക് വില്ലനാകുമോ എന്ന ആശങ്കയിലാണ് ബിസിസിഐ. സാദ്ധ്യതാ ഇലവനിൽ നിന്ന് ഗില്ലിനെ ഒഴിവാക്കേണ്ടി വന്നാൽ ക്യാപ്റ്റൻ സ്ഥാനത്തേക്കും മറ്റൊരാളെ പരിഗണിക്കേണ്ടിവരും. ഗാൾ ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് പരമ്പരയിലെ ആദ്യ മത്സരം നടക്കുക. ഗില്ലിനെ ഒഴിവാക്കേണ്ടിവന്നാൽ ടീമിനെ ആര് നയിക്കുമെന്നതും ഓപ്പണർ സ്ഥാനത്തേക്ക് ആരെ കൊണ്ടുവരണമെന്നതും ഇന്ത്യൻ ടീമിന് പുനർചിന്തനം നടത്തേണ്ടതായി വരും.

ശ്രീലങ്കയിൽ പരിശീലനത്തിനിടെയാണ് ഗില്ലിന് പരിക്കേറ്റത്. പരിശീലനത്തിന്റെ അവസാന ദിവസം താരം ബാറ്റിംഗിനിറങ്ങിയത് ശുഭപ്രതീക്ഷയായാണ് ആരാധകർ വിലയിരുത്തുന്നത്. മെഡിക്കൽ സംഘം താരത്തിന് ഫിറ്റ്നെസ് ക്ലിയറൻസ് നൽകിയാൽ മാത്രമേ ഇന്ത്യയ്ക്ക് തങ്ങളുടെ പതിവ് കോമ്പിനേഷനുമായി മത്സരത്തിന് ഇറങ്ങാൻ സാധിക്കുകയുള്ളൂ. എന്നാൽ ഗില്ലിന് കളിക്കാനായില്ലെങ്കിൽ ക്യാപ്റ്റൻസിയിലടക്കം വലിയ മാറ്റങ്ങൾ വരുത്തേണ്ടിവരും. മത്സരങ്ങളിലുടനീളം ഇന്ത്യൻ ടീമിന്റെ ശൈലികളിലും തന്ത്രങ്ങളിലും മാറ്റം വരുത്തുന്നതിനെക്കുറിച്ചും മാനേജ്മേന്റ് ആലോചിക്കുന്നുണ്ട്.

ഗിൽ പരിക്കിൽ നിന്ന് മുക്തനായി ടീമിൽ ഇടംനേടുകയാണെങ്കിൽ അദ്ദേഹം തന്നെയാകും യശസ്വി ജയ്‌സ്വാളിനൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്യുക. എന്നാൽ മൂന്നാം നമ്പറിൽ ആര് ഇറങ്ങുമെന്ന കാര്യത്തിൽ ഇപ്പോഴും അന്തിമ തീരുമാനം ആയിട്ടില്ല. ഗില്ലിനേറ്റ പരിക്കിന്റെ അന്തിമ സ്കാൻ റിപ്പോർട്ട് ഇന്നാണ് ലഭിക്കുക. ഇതിനെ അടിസ്ഥാനമാക്കിയായിരിക്കും അന്തിമ ഇലവനെ പ്രഖ്യാപിക്കുക എന്നാണ് സൂചന.

English Summary

BCCI is concerned about Shubman Gill's finger injury ahead of the India-Sri Lanka Test series starting August 15. If Gill is ruled out, India will need to decide on a new captain and opener. He batted during training, but medical clearance is pending. The final scan report today will determine his availability and the team's playing XI for the first match in Galle.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INDIA TEST SERIES, SHUBMAN GILL INJURY, INDIA OPENER, TEST MATCH INJURY, INDIA SRI LANKA TEST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360