ന്യൂഡൽഹി:പാർലമെന്റിന്റെ മഴക്കാല സമ്മേളനം അവസാനിക്കാൻ ഇനി നാല് ദിവസം മാത്രമാണ് ബാക്കിയുള്ളത്. ഇന്ന് നാല് ബില്ലുകളാണ് സർക്കാർ സഭയിൽ അവതരിപ്പിക്കുക. ഇതിൽ കേരള എന്നതിന് പകരം ഔദ്യോഗിക രേഖകളിൽ കേരളം എന്ന് പേര് മാറ്റുന്നതിനുള്ള ബില്ലുമുണ്ട്. ഇത്തവണ ഏറെ ചർച്ച ചെയ്യപ്പെട്ട വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബിൽ (എഫ്‌സിആർഎ) ഈ സമ്മേളനകാലത്ത് അവതരിപ്പിച്ചേക്കില്ല എന്നാണ് സൂചന. ബില്ല് ബുധനാഴ്‌ച അവതരിപ്പിച്ച് പാർലമെന്ററി കമ്മിറ്റിയ്‌ക്ക് വിടുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. ഇതിനിടെ പ്രതിപക്ഷ നിരയിലെ പാർട്ടികളെ മണ്ഡലപുനർനിർണയ ബില്ലിന്റെ കാര്യത്തിൽ ഒപ്പംകൂട്ടാൻ സർക്കാർ ശ്രമം തുടങ്ങിയിട്ടുണ്ട്.
പ്രതിപക്ഷ നിരയിലുള്ള ഡിഎംകെ, എൻസിപി (ശരദ്‌പവാർ വിഭാഗം) എന്നിവയെ ഒപ്പംകൂട്ടാനാണ് ശ്രമം. 2029ൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് ഒറ്റതിരഞ്ഞെടുപ്പ് നടത്തുക എന്ന ബിജെപി ലക്ഷ്യത്തിനൊപ്പമെത്താൻ ഇരുപാർട്ടികളുടെയും പിന്തുണ സർക്കാർ തേടാനാണ് ശ്രമം. മണ്ഡലപുനർനിർണയ ബില്ലിൽ ഈ പാർട്ടികൾ തങ്ങളെ തുണയ്‌ക്കുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്.
എഫ്‌സിആർഎ ബിൽ ലോക്‌സഭയിൽ മാർച്ച് 25ന് അവതരിപ്പിച്ചെങ്കിലും ഇതുവരെ ചർച്ചയ്‌ക്കെടുത്തില്ല. ഡിഎംകെയടക്കം പ്രതിപക്ഷ പാർട്ടികളും, ക്രിസ്‌ത്യൻ വിഭാഗങ്ങളടക്കം വിവിധ മതവിഭാഗങ്ങളും ബില്ലിനെ ശക്തമായി എതിർക്കുകയാണ്. തങ്ങളുടെ സേവന പ്രവർത്തനങ്ങൾക്ക് ഭീഷണിയാകുകയും സ്ഥാപനങ്ങളടക്കം സർക്കാർ ഏറ്റെടുക്കുന്നതിന് ഇത് വഴിവയ്‌ക്കുമെന്നുമാണ് എഫ്‌സിആർഎ വിഷയത്തിൽ എതിർക്കുന്നവരുടെ വാദം.
The Foreign Contribution Regulation Amendment Bill (FCRA Amendment Bill), which has been widely debated, may not be introduced during the current Parliament session, according to reports. Earlier indications suggested that the bill would be introduced on Wednesday and referred to a parliamentary committee. Meanwhile, the government has begun efforts to seek the Opposition parties’ support on the proposed Delimitation Bill.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |