
ന്യൂഡൽഹി: ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളിൽ 'കേരള"എന്നത് 'കേരളം" എന്നു മാറ്റാൻ വ്യവസ്ഥ ചെയ്യുന്ന ബിൽ ഇന്ന് ലോക്‌സഭയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിക്കും. കഴിഞ്ഞ ഫെബ്രുവരിയിൽ ചേർന്ന കേന്ദ്രമന്ത്രിസഭായോഗത്തിൽ പേരുമാറ്റത്തിന് അംഗീകാരം നൽകിയിരുന്നു. 2024 ജൂൺ 24ന് കേരള നിയമസഭ പാസാക്കിയ പ്രമേയം പരിഗണിച്ചായിരുന്നു നടപടി. ബിൽ നിയമമായാൽ സംസ്ഥാനവുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാർ രേഖകളിൽ 'കേരള" 'കേരളം" ആകും. സ്വാതന്ത്ര്യ സമര കാലം മുതൽ മലയാളം സംസാരിക്കുന്നവർക്കായി ഐക്യ കേരളം രൂപീകരിക്കണമെന്ന ആവശ്യം പരിഗണിച്ചാണ് 1956 നവംബർ ഒന്നിന് സംസ്ഥാനം രൂപീകരിച്ചത്. എന്നാൽ ഭരണഘടനയുടെ ഒന്നാം പട്ടികയിൽ പേര് ‘കേരള" എന്നാണ് രേഖപ്പെടുത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |