SignIn
Kerala Kaumudi Online
Monday, 10 August 2026 2.58 AM IST

മെസിക്ക് ഗോൾ സമർപ്പിച്ച് റോഡ്രിഗോ

rodrigo

മയാമി : അമേരിക്കൻ ലീഗ് കപ്പിൽ ഇന്റർ മയാമിക്കുവേണ്ടി നേടിയ ഗോൾ പിതാവിന്റെ വേർപാടിന്റെ സങ്കടത്തിൽ കഴിയുന്ന സഹതാരം ലയണൽ മെസിക്ക് സമർപ്പിച്ച് റോഡ്രിഗോ ഡി പോൾ. ഗോൾ നേടിയശേഷം ഡി പോൾ തന്റെ ജഴ്‌സിയൂരി അതിനടിയിൽ ധരിച്ച മെസിയുടെ പത്താം നമ്പർ ജെഴ്‌സി കാണിക്കുകയായിരുന്നു. അർജന്റീന ടീമിലും മെസിയുടെ സഹതാരമാണ് റോഡ്രിഗോ. മത്സരത്തിന്റെ 31-ാം മിനിട്ടിലായിരുന്നു ഡി പോളിന്റെ ഗോൾ. പെനാൽറ്റി ബോക്‌സിന് പുറത്ത് നിന്ന് പന്ത് കൈവശപ്പെടുത്തി ഒരു ലോംഗ് റേഞ്ച് ഷോട്ടിലൂടെ ലക്ഷ്യം കണ്ടതിന് പിന്നാലെ ജഴ്‌സിയൂരി ഓടിയ ഡി പോൾ അതിനടിയിൽ ധരിച്ച മെസ്സിയുടെ പത്താം നമ്പർ ജെഴ്‌സി ചൂണ്ടിക്കാണിച്ച് ആഘോഷിക്കുകയായിരുന്നു.

അർജന്റീനാ സമയം വെള്ളിയാഴ്ച രാത്രി പത്ത് മണിക്കാണ് ജോർജ് മെസി അന്തരിച്ചത്. അസുഖത്തെത്തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ലോകകപ്പിൽ അൽജീരിയയ്‌ക്കെതിരായ മത്സരശേഷം മെസി അച്ഛനെ ഓർത്ത് കരഞ്ഞിരുന്നു.

മെക്കാനിക്കൽ ടെക്‌നീഷ്യനും സ്റ്റീൽ വർക്കറുമായിരുന്ന ജോർജ് ന്യൂവെൽസ് ഓൾഡ് ബോയ്‌സ് ടീമിന്റെ മിഡ്ഫീൽഡറു മായിരുന്നു. എന്നാൽ നിർബന്ധിത സൈനിക സേവനത്തിനുവേണ്ടി ഫുട്‌ബാൾ ഉപേക്ഷിക്കേണ്ടി വന്നു. മെസിയെ കൂടാതെ റോഡ്രിഗോ, മറ്റിയാസ്, മരിയ സോൾ എന്നീ മക്കളും ജോർജിനുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RODRIGO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360