SignIn
Kerala Kaumudi Online
Tuesday, 01 September 2026 11.40 PM IST

പത്ത്‌ സിക്‌സറും അഞ്ച് ഫോറുകളും, സെഞ്ച്വറിയുമായി ജോബിൻ ജോബി (109*), ആലപ്പിക്കെതിരെ കൊച്ചിക്ക് കൂറ്റൻ സ്‌കോർ

aleppey-vs-kochi
സെഞ്ച്വറി നേടിയ ജോബിൻ ജോബിയുടെ ആഘോഷം

തിരുവനന്തപുരം :കേരള ക്രിക്കറ്റ്‌ ലീഗിൽ (കെസിഎൽ) ഇന്നത്തെ രണ്ടാം മത്സരത്തിൽ ആലപ്പി റിപ്പിൾസിന് എതിരെ കൊച്ചി ബ്ളൂ ടൈഗേഴ്സിന്റെ ജോബിൻ ജോബി സെഞ്ച്വറി നേടി. 51 പന്തുകളിൽ അഞ്ചു ഫോറുകളും 10 സിക്സുകളുമടക്കം പുറത്താകാതെ 109 റൺസ് നേടിയ ജോബിന്റെ മികവിൽ ആദ്യം ബാറ്റുചെയ്ത കൊച്ചി നിശ്ചിത 20 ഓവറിൽ 242/4 എന്ന സ്‌കോർ ഉയർത്തി. വിപുൽ ശക്തി (39), മനു കൃഷ്ണൻ (31), ആഷിക്ക് (31) എന്നിവർ ജോബിന് നൽകിയ പിന്തുണയും ഈ സീസണിലെ ഏറ്റവും കൂടിയ സ്‌കോർ ഉയർത്താൻ കൊച്ചിക്ക് തുണയായി.


മറുപടിക്കിറങ്ങിയ ആലപ്പി ഒടുവിൽ വിവരം ലഭിക്കുമ്പോൾ 12 ഓവറിൽ 105/5 എന്ന നിലയിൽ തകർച്ചയിലാണ്. തുടക്കത്തിൽ തകർത്തടിച്ച മുഹമ്മദ് അസ്‌ഹറുദ്ദീൻ (32), ആകാശ് സി പിള്ള (10), സച്ചിൻ ബേബി (7), അക്ഷയ് ടികെ (22),അഭിജിത്ത് പ്രവീൺ (8) എന്നിവരാണ് പുറത്തായത്. നിലവിൽ പോയിന്റ് പട്ടികയിൽ രണ്ടാമതാണ് ആലപ്പി.

English Summary

In the Kerala Cricket League, Jobin Joby of Kochi Blue Tigers scored an unbeaten 109 runs off 51 balls, including 10 sixes, against Alappuzha Ripples. His stellar performance helped Kochi post a season-high total of 242/4 in 20 overs. At the time of reporting, Alappuzha Ripples were struggling at 105/5 in 12 overs while chasing the formidable target.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ALEPPEY RIPPLES, KOCHI BLUE TIGERS, JOBIN JOBY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360