ആംസ്റ്റർഡാം: എഫ്ഐഎച്ച് ഹോക്കി ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിലെ പാകിസ്ഥാൻ ടീമിന്റെ മറവി സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. മത്സരത്തിൽ പെനാൽറ്റി കോർണറിനെ പ്രതിരോധിക്കാൻ ആവശ്യമായ സുരക്ഷാ ഗിയർ പാക് ടീം ഡ്രെസ്സിഗ് റൂമിൽ മറന്നുവയ്ക്കുകയായിരുന്നു. മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ 1-4ന് പരാജയപ്പെട്ട പാകിസ്ഥാന് ഇത് ഇരട്ടി നാണക്കേടായി.
മത്സരത്തിന്റെ പതിനേഴാം മിനിറ്റിൽ ഇംഗ്ലണ്ടിന് പെനാൽറ്റി കോർണർ ലഭിച്ചപ്പോഴാണ് പാക് താരങ്ങൾ സുരക്ഷാ ഗിയറുകൾ തങ്ങളുടെ പക്കൽ ഇല്ലെന്ന കാര്യം ഓർത്തത്. തുടര്‍ന്ന് ടീമിലെ ഒരു താരം ഗ്രൗണ്ടിൽ നിന്നും ഡ്രെസ്സിംഗ് റൂമിലേക്ക് ഓടിപ്പോയി സുരക്ഷാ ഗിയറുകൾ സൂക്ഷിച്ചുവച്ചിരുന്ന ബാഗുമായി തിരികെ വരികയായിരുന്നു.
ടീമിന്റെ അനാസ്ഥ കാരണം മത്സരം വൈകിയതോടെ റഫറി പാക് ക്യാപ്റ്റൻ അബൂബക്കർ മഹ്മൂദിന് പച്ച കാർഡ് നൽകി. ഇതോടെ ക്യാപ്റ്റന് രണ്ട് മിനിറ്റ് മൈതാനത്തിന് പുറത്തിരിക്കേണ്ടി വന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ മുൻ ചാമ്പ്യൻമാരായ പാക് ടീമിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചക്കെതിരെ രൂക്ഷവിമർശനവുമായി മുൻ ക്യാപ്റ്റൻ സൽമാൻ അക്ബർ രംഗത്തെത്തി.
ലോകകപ്പ് പോലുള്ള ഒരു വലിയ വേദിയിൽ കായികക്ഷമതയും തന്ത്രങ്ങളും മാത്രമല്ല, പ്രൊഫഷണലിസവും അച്ചടക്കവും പ്രധാനമാണെന്നും ഇത്തരം സംഭവങ്ങൾ വലിയ മത്സരങ്ങൾക്കായുള്ള ടീമിന്റെ തയ്യാറെടുപ്പുകളെ ചോദ്യം ചെയ്യുന്നതാണെന്നും അദ്ദേഹം വിമർശിച്ചു. അതേസമയം, ഓഗസ്റ്റ് 17 ന് വെയ്ൽസിനെതിരെയും ഓഗസ്റ്റ് 19 ന് ഇന്ത്യക്കെതിരെയുമാണ് പാകിസ്ഥാന്റെ അടുത്ത മത്സരങ്ങൾ.
During an FIH Hockey World Cup match against England, Pakistan's team forgot essential safety gear for penalty corners in their dressing room. This oversight delayed the game, leading to captain Abubakkar Mahmood receiving a green card and a two-minute suspension. Pakistan subsequently lost the match 1-4, facing criticism for their lack of professionalism.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |