SignIn
Kerala Kaumudi Online
Saturday, 27 June 2026 12.59 AM IST

15 വയസ്സുകാരന്‍ സ്‌കൂളില്‍ പോകണം, വൈഭവിനെ കുറിച്ച് പാറ്റ് കമ്മിന്‍സ് പറഞ്ഞത്

vaibhav

ഇന്ത്യന്‍ ക്രിക്കറ്റിലെ 'അത്ഭുത ബാലന്‍' വൈഭവ് സൂര്യവംശിയെ പുകഴ്ത്തി ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്. ഐപിഎല്ലില്‍ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ പാറ്റ് കമ്മിന്‍സ് വൈഭവിന്റെ ബാറ്റിന്റെ ചൂടറിഞ്ഞിരുന്നു. 15കാരനായ വൈഭവ് സ്‌കൂളില്‍ പോകണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അതൊകുമ്പോള്‍ അവനെതിരെ പന്തെറിയേണ്ടി വരില്ലല്ലോ എന്നുമായിരുന്നു കമ്മിന്‍സിന്റെ പ്രതികരണം. തമാശരൂപേണയാണ് ഓസ്‌ട്രേലിയയെ ലോകകപ്പ് ജേതാക്കളാക്കിയ നായകന്റെ പ്രതികരണം.

വൈഭവിന്റെ ബാറ്റിംഗില്‍ പിഴവ് കണ്ടെത്തുകയെന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും കമ്മിന്‍സ് ഒരു ഓസ്‌ട്രേലിയന്‍ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ഐപിഎല്ലില്‍ രാജസ്ഥാനും ഹൈദരാബാദും ഏറ്റുമുട്ടിയപ്പോല്‍ കമ്മിന്‍സിനെ നേരിട്ട ആദ്യ പന്ത് തന്നെ വൈഭവ് സിക്‌സറടിച്ചിരുന്നു. കമ്മിന്‍സിന് പുറമേ മിച്ചല്‍ സ്റ്റാര്‍ക്ക്, ജസ്പ്രീത് ബുംറ തുടങ്ങി ലോകത്തിലെ വമ്പന്‍ ബാറ്റര്‍മാര്‍ പോലും ഭയക്കുന്ന ബൗളര്‍മാരെയും വൈഭവ് അനായാസം നേരിട്ടിരുന്നു.

''അദ്ദേഹം ഒരു പ്രതിഭയാണ്. പന്തിനു മുകളിലുള്ള അദ്ദേഹത്തിന്റെ വമ്പനടികള്‍ മനോഹരമാണ്. ഒരു 15 വയസ്സുകാരന്‍ പയ്യന്‍ ഇങ്ങനെ കളിക്കുന്നത് കാണേണ്ടിവരുമെന്ന് ഞാന്‍ ചിന്തിച്ചിട്ടുപോലുമില്ല. പ്രായം 30 ആയാലും 15 ആയാലും അദ്ദേഹം വളരെ നന്നായി പന്തുകള്‍ നേരിടുന്നുണ്ട്. വൈഭവ് ഹൈസ്‌കൂളില്‍ പോകേണ്ടതായിരുന്നെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അങ്ങനെയെങ്കില്‍ എനിക്ക് അവനെതിരെ പന്തെറിയേണ്ടി വരില്ലായിരുന്നു. വൈഭവിന് പിഴവുകളുണ്ടാകാനുള്ള സാദ്ധ്യതയും വളരെ കുറവാണ്. വൈഭവിനെതിരെ പന്തെറിയുക ബുദ്ധിമുട്ടുള്ള കാര്യമാണ്.'' പാറ്റ് കമിന്‍സ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, CRICKET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360