SignIn
Kerala Kaumudi Online
Friday, 25 September 2026 10.11 AM IST

'വിവാഹിതയാകാനും സെറ്റിലാകാനും ആഗ്രഹം'; ശുഭ്‌മാൻ ഗില്ലുമായുള്ള വിവാഹവാർത്തയിൽ പ്രതികരിച്ച് നടി

READ ENGLISH VERSION
ridhima-pandit

ഇന്ത്യൻ യുവതാരം ശുഭ്‌മാൻ ഗില്ലുമായുള്ള വിവാഹവാർത്തകളിൽ പ്രതികരിച്ച് നടിയും ടെലിവിഷൻ താരവുമായ റിഥിമ പണ്ഡിറ്റ്. ഗില്ലുമായി റിഥിമയുടെ വിവാഹം ഡിസംബറിൽ നടക്കുമെന്നായിരുന്നു അഭ്യൂഹങ്ങൾ പരന്നത്. ഇടൈംസിന് നൽകിയ അഭിമുഖത്തിലാണ് താരം മനസുതുറന്നത്.

'ഇത് ചില ആളുകളുടെ സങ്കൽപ്പങ്ങൾ മാത്രമാണ്. ചിലർ കഥകൾ മെനയുകയും അത് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയും ചെയ്യുന്നു. എനിക്ക് ഗില്ലുമായി നേരിട്ട് പരിചയം പോലുമില്ല. രാവിലെമുതൽ എനിക്ക് ആശംസാ സന്ദേശങ്ങൾ ലഭിക്കുകയാണ്. ഇത് നിഷേധിച്ച് നിഷേധിച്ച് ഞാൻ മടുത്തു. തുടർന്നാണ് ഇത് വ്യക്തമാക്കി സമൂഹമാദ്ധ്യമത്തിൽ പോസ്റ്റ് പങ്കുവച്ചത്'- താരം വ്യക്തമാക്കി.

താനിപ്പോൾ സിംഗിൾ ആണെന്നും താരം അഭിമുഖത്തിൽ പറഞ്ഞു. 'ഞാൻ പ്രണയബന്ധത്തിലാകാൻ ആഗ്രഹിക്കുന്നുണ്ട്. എന്നാലിപ്പോൾ ഈ അഭ്യൂഹങ്ങൾ കാരണം താത്‌പര്യമുള്ളവർ പോലും മുന്നോട്ട് വരില്ല. എനിക്കും വിവാഹിതയാകണമെന്നും സെറ്റിലാകണമെന്നും ആഗ്രഹമുണ്ട്'- റിഥിമ പറഞ്ഞു.

ഇൻസ്റ്റാഗ്രാമിൽ വിവാഹവാർത്ത സംബന്ധിച്ച് സ്റ്റോറി പങ്കുവച്ച താരം പിന്നീടത് നീക്കം ചെയ്തിരുന്നു. 'കുറേയേറെ മാദ്ധ്യമപ്രവർത്തകരുടെ ഫോൺവിളികൾ കേട്ടാണ് ഞാൻ രാവിലെ ഉണർന്നത്. ഇങ്ങനെ ഒരിക്കലും സംഭവിച്ചിട്ടില്ല. എന്റെ കല്യാണത്തെക്കുറിച്ച് അറിയാനാണ് കൂടുതൽപ്പേരും വിളിക്കുന്നത്. എന്നാൽ ആരുമായാണ് വിവാഹം. അങ്ങനെയൊന്നില്ല. അങ്ങനെയെന്തെങ്കിലും നടക്കുകയാണെങ്കിൽ ഞാൻ നേരിട്ട് അറിയിക്കുന്നതായിരിക്കും. ഒന്നും ഇപ്പോൾ സംഭവിക്കുന്നില്ല' ഇങ്ങനെയായിരുന്നു ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ റിഥിമ കുറിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, RIDHIMA PANDIT, SHUBMAN GILL, WEDDING, RUMOURS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360