SignIn
Kerala Kaumudi Online
Thursday, 01 October 2026 5.11 PM IST

'ഡ്രസിംഗ് റൂമിൽ പറയാമെന്ന് ജഡേജയോട് പറഞ്ഞു; പക്ഷേ അത് എന്റെ വ്യക്തിപമായ കാര്യമാണ്, ചിലതൊന്നും പങ്കുവയ്ക്കാനുള്ളതല്ല'

rohit-sharma-
രോഹിത് ശർമ ഭാര്യയ്ക്കൊപ്പം

ഗോഹട്ടി: കഴിഞ്ഞ ദിവസം സെഞ്ച്വറി നേട്ടത്തിന് പിന്നാലെ രോഹിത് ശർമ നടത്തിയ വ്യത്യസ്തമായ ആഘോഷം ക്രിക്കറ്റ് ആരാധകർക്കിടയിൽ വലിയ ശ്രദ്ധ നേടിയിരുന്നു. എന്നാൽ ആഘോഷത്തിന് പിന്നിലെ അർത്ഥം എന്താണെന്ന് ഇതുവരെയും ആർക്കും കണ്ടെത്താൻ സാധിച്ചിട്ടില്ല. രോഹിതും ആഘോഷത്തിന് പിന്നിലെ കാരണം ഇതുവരെ വെളിപ്പെടുത്താൻ തയ്യാറായിട്ടില്ല. അത് തനിക്ക് വ്യക്തിപരമായ ഒരു കാര്യമാണെന്നും മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ ഉദ്ദേശിക്കുന്നില്ലെന്നുമാണ് രോഹിത് വ്യക്തമാക്കിയത്.

72 പന്തുകളിൽ സെഞ്ച്വറി റി പൂർത്തിയാക്കിയ രോഹിത് തുടർന്ന് ആഹ്ലാദത്തോടെ ചാടിയും കൈകൾ വായുവിലേക്കുയർത്തിയും ആഘോഷിക്കുകയായിരുന്നു. മത്സരശേഷം ആഘോഷത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് അതിന്റെ അർഥം താൻ രഹസ്യമായി തന്നെ സൂക്ഷിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് താരം വെളിപ്പെടുത്തിയത്. 75 പന്തിൽ 101 റൺസ് നേടിയാണ് താരം പുറത്തായത്. 10 ഫോറും ആറ് സിക്സും ഉൾപ്പെട്ട ഇന്നിംഗ്സിൽ ശുഭ്മാൻ ഗില്ലിനൊപ്പം 255 റൺസിന്റെ ഓപ്പണിംഗ് കൂട്ടുകെട്ടും രോഹിത് പടുത്തുയർത്തി.

മത്സരത്തിനിടെ രോഹിത് മറ്റൊരു സുപ്രധാന നേട്ടവും സ്വന്തമാക്കിയിരുന്നു. ഏകദിന ക്രിക്കറ്റിൽ 12,000 റൺസ് പിന്നിടുന്ന ഏഴാമത്തെ ബാറ്ററും സച്ചിൻ ടെൻഡുൽക്കറിനും വിരാട് കൊഹ്‌ലിക്കും ശേഷം ഈ നേട്ടത്തിലെത്തുന്ന മൂന്നാമത്തെ ഇന്ത്യൻ താരവുമായി രോഹിത് മാറി. ഏകദിനത്തിൽ 35 സെഞ്ചുറികളും 62 അർദ്ധസെഞ്ച്വറികളും രോഹിത്തിന്റെ പേരിലുണ്ട്. ഗോഹട്ടിയിലെ ബർസാപര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രോഹിത്തിന്റെ മൂന്നാമത്തെ ഏകദിന മത്സരമാണിത്. ഇവിടെ രണ്ടാം സെഞ്ച്വറിയാണ് അദ്ദേഹം നേടിയത്. ഏകദിന റൺവേട്ടക്കാരുടെ പട്ടികയിൽ രോഹിത് ഏഴാം സ്ഥാനത്തേക്കും ഉയർന്നു.

സെഞ്ച്വറിക്ക് ശേഷമുള്ള ആഘോഷത്തെക്കുറിച്ച് രവീന്ദ്ര ജഡേജയും തന്നോട് ചോദിച്ചിരുന്നുവെന്നും അതിന്റെ കാരണം ഡ്രസിംഗ് റൂമിൽ പറയാമെന്ന് ജഡേജയോട് പറഞ്ഞതായും രോഹിത് മത്സരശേഷമുള്ള പ്രതികരണത്തിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ആ ആഘോഷം തനിക്ക് മാത്രം അറിയാവുന്ന വ്യക്തിപരമായ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English Summary

Rohit Sharma scored a century (101 runs off 75 balls) in the second ODI against West Indies in Guwahati. His unique celebration after reaching the milestone garnered significant attention, but he refused to reveal its meaning, stating it was a personal matter. Sharma also surpassed 12,000 runs in ODI cricket, becoming the third Indian to achieve this feat.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ROHIT SHARMA, RAVINDRA JADEJA, ROHIT CELEBRATION, ROHIT CENTURY, INDIA WEST INDIES ODI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360