SignIn
Kerala Kaumudi Online
Wednesday, 12 August 2026 11.55 AM IST

തന്റെ രണ്ട് പെൺമക്കളുടെ അമ്മയെ ഭാര്യയാക്കി റൊണാൾ‌‌ഡോ; രഹസ്യ വിവാഹം പത്ത് വർഷത്തെ പ്രണയത്തിനൊടുവിൽ

READ ENGLISH VERSION
ronaldo-georgina-
ക്രിസ്റ്റ്യാനോ റൊണാൾഡോയും ജോർജിന റോഡ്രിഗസും

ലിസ്ബൺ: ഏകദേശം പത്ത് വർഷത്തെ ഒരുമിച്ചുള്ള ജീവിതത്തിന് ശേഷം ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയും പങ്കാളി ജോർജിന റോഡ്രിഗസും ഇന്നലെ വിവാഹിതരായി. പോർച്ചുഗല്ലിലെ കാസ്കെയ്സിൽ നടന്ന സ്വകാര്യ ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. 2016 മുതൽ റൊണാൾഡോയും ജോർജിനയും പ്രണയത്തിലായിരുന്നു. ഒരു ദശാബ്ദത്തോളം ഒരുമിച്ച് ജീവിച്ച ശേഷമാണ് ഇരുവരും ഔദ്യോഗികമായി വിവാഹം കഴിച്ചത്. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് ഇരുവരും വിവാഹ വാർത്ത പുറത്തുവിട്ടത്.

2025 ഓഗസ്റ്റിലായിരുന്നു വിവാഹനിശ്ചയം. അന്ന് ജോർജിന സമൂഹമാദ്ധ്യമങ്ങളിലൂടെ ചിത്രങ്ങൾ പങ്കുവച്ചിരുന്നു. ലോകകപ്പ് പൂർത്തിയായതിന് പിന്നാലെ വിവാഹം നടക്കുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോർട്ടുകൾ. എന്നാൽ വിവാഹത്തിന്റെ കൃത്യമായ തീയതിയും വേദിയും പുറത്തുവിട്ടിരുന്നില്ല. വിവാഹവാർത്ത റൊണാൾഡോയുടെ മാനേജ്മെന്റും സ്ഥിരീകരിച്ചിട്ടുണ്ട്. 41 വയസുകാരനായ റൊണാൾഡോയ്ക്കും 32 വയസുകാരിയായ ജോർജിനയ്ക്കും രണ്ട് പെൺമക്കളുണ്ട്. കുടുംബാംഗങ്ങളുടെ സാന്നിദ്ധ്യത്തിലായിരുന്നു വിവാഹച്ചടങ്ങ് നടന്നതെന്നാണ് റിപ്പോർട്ടുകൾ.

ഫുട്ബോൾ ലോകത്തെ സൂപ്പർതാരത്തിന്റെ വിവാഹവാർത്ത ഇതിനോടകം തന്നെ ആരാധകർക്കിടയിൽ വലിയ ശ്രദ്ധയാണ് നേടിയിട്ടുള്ളത്. ഇരുവരും വിവാഹമോതിരങ്ങൾ പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾ സമൂഹമാദ്ധ്യമത്തിൽ വൈറലാണ്.

English Summary

Cristiano Ronaldo and Georgina Rodriguez have married after nearly ten years together. The private wedding ceremony took place in Cascais, Portugal, with family members reportedly in attendance. The couple, who began dating in 2016, got engaged in August 2025. Ronaldo and Georgina have two daughters together. The football superstar and his wife shared photos displaying their wedding rings on social media.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRISTIANO RONALDO WEDDING, GEORGINA RODRIGUEZ, RONALDO MARRIAGE, RONALDO GEORGINA WEDDING, AFTER TEN YEARS LOVE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360