SignIn
Kerala Kaumudi Online
Thursday, 13 August 2026 1.45 PM IST

'എല്ലാവരുടെയും വിവാഹബന്ധങ്ങൾ ഇങ്ങനെയാണെന്നാണ് കരുതിയിരുന്നത്'; അച്ഛന്റെയും അമ്മയുടെയും ജീവിതം തുറന്നുപറഞ്ഞ് സാറ

sara-and-sachin-tendulker
സാറാ സച്ചിൻ ടെൻഡുൽക്കർ, സച്ചിൻ ടെൻഡുൽക്കർ,​ അഞ്ജലി

മുംബയ്: സച്ചിന്റെ മകൾ എന്ന മേൽവിലാസത്തിനൊപ്പം സ്വന്തം വ്യക്തിപ്രഭാവത്തിലൂടെയും ആരാധകരെ സ‌ഷ്ടിച്ചയാളാണ് സാറാ സച്ചിൻ ടെൻഡുൽക്കർ. സൈബർ രംഗത്തും ബിസിനസിലും സാറാ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചുകഴിഞ്ഞു. ഇപ്പോൾ ഒരു അഭിമുഖത്തിനിടെ സാറാ പങ്കുവച്ച അഭിപ്രായമാണ് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത്.

ബന്ധങ്ങളോടുള്ള ജെൻസീ തലമുറയുടെ പ്രതിബദ്ധതയെക്കുറിച്ചാണ് സാറ സംസാരിക്കുന്നത്. ഒരു ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കില്ലെന്ന് തോന്നുമ്പോൾ അതിൽനിന്ന് ധൈര്യപൂർവമായി പിന്മാറാൻ തക്കവണ്ണം വിവാഹത്തെ ഗൗരവതരമായാണ് ഇന്നത്തെ തലമുറ കാണുന്നതെന്ന് സാറ പറ‌ഞ്ഞു.

'പലരും നിശ്ചയത്തിന് ശേഷം വിവാഹത്തിനായുള്ള ഒരുക്കങ്ങൾക്കിടയിൽ തങ്ങളുടെ പങ്കാളിയുടെയോ അവരുടെ കുടുംബത്തിന്റെയോ യഥാർത്ഥ സ്വഭാവം തിരിച്ചറിയുകയും ഇനി ഇതു മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ല എന്ന് ചിന്തിക്കുകയും ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്. വിവാഹത്തിന് മുൻപ് തന്നെ അത്തരം ബന്ധങ്ങളിൽനിന്നു മാറിനടക്കുന്നത് വലിയൊരു ചുവടുവയ്പ്പാണെന്ന് ഞാൻ കരുതുന്നു. മുൻതലമുറകൾ തങ്ങൾക്കായി ശബ്ദമുയർത്താൻ കൂടുതൽ ഭയപ്പെട്ടിരുന്നു, എന്നാൽ കാര്യങ്ങൾ തെറ്റായ വഴിയിലൂടെയാണ് പോകുന്നതെന്ന് കാണുമ്പോൾ അതിനെതിരെ പ്രതികരിക്കാൻ ജെൻസീക്ക് കൂടുതൽ ആത്മവിശ്വാസവും കരുത്തുമുണ്ട്.'- സാറ പറഞ്ഞു.

മാതാപിതാക്കളായ സച്ചിന്റെയും അ‌ഞ്ജലിയുടെയും വിവാഹബന്ധത്തെക്കുറിച്ചും സാറാ സംസാരിച്ചു. 'എന്റെ മാതാപിതാക്കൾ എല്ലാറ്റിനും ഉപരിയായി നല്ല സുഹൃത്തുക്കളാണ്. അവർ വീട്ടിൽ പരസ്പരം തമാശകൾ പറയുകയും കളിയാക്കുകയും ചെയ്യാറുണ്ട്, എന്റെ ഭാവി പങ്കാളിയിലും ഞാൻ തീർച്ചയായും ആഗ്രഹിക്കുന്ന ഒന്നാണത്.അവർക്കിടയിൽ ഒരിക്കലും അധികാരത്തിന്റെയോ മേധാവിത്വത്തിന്റെയോ ഒരു അന്തരീക്ഷം ഉണ്ടായിട്ടില്ല.'-സാറ പറഞ്ഞു.

താൻ ചെറുപ്പമായിരുന്നപ്പോൾ എല്ലാവരുടെയും ബന്ധങ്ങൾ ഇങ്ങനെയാണെന്നാണ് കരുതിയിരുന്നത്. എന്നാൽ വളർന്നപ്പോഴാണ് അന്നത്തെ കാലത്ത് ദൂരദേശങ്ങളിലിരുന്ന് മാതാപിതാക്കൾ ദാമ്പത്യം വിജയകരമായി മുന്നോട്ട് കൊണ്ടുപോയത് എങ്ങനെയായിരുന്നുവെന്ന് ചിന്തിക്കാൻ തുടങ്ങിയത്. 20 വർഷം മുമ്പ് സോഷ്യൽ മീഡിയ ഇത്ര സജീവമായിരുന്നില്ല. രാജ്യാന്തര കോളുകൾക്ക് പോലും വലിയ ചെലവായിരുന്നുവെന്നും സാറ പറഞ്ഞു.

പ്രണയത്തെ സൗഹൃദമായാണോ കാണുന്നത് എന്ന ചോദ്യത്തിന്, ‘തീർച്ചയായും’ എന്ന് സാറ ചിരിച്ചുകൊണ്ട് മറുപടി നൽകി. സഹോദരൻ അർജുന്റെ വിവാഹത്തെ തന്റെ ഭാവി വിവാഹത്തിനായുള്ള ഒരു ‘ട്രയൽ റൗണ്ട്’ ആയിട്ടാണ് കണ്ടെതെന്നും സാറ പറഞ്ഞു. എനിക്ക് എന്താണ് വേണ്ടതെന്നും എന്താണ് വേണ്ടാത്തതെന്നും ഇപ്പോൾ എനിക്ക് കൃത്യമായി അറിയാം. ചെറുപ്പകാലത്ത് ഇളം നിറങ്ങളിലുള്ള വസ്ത്രങ്ങൾ ധരിക്കുന്ന ഒരു വധുവാകാനാണ് താൻ ആഗ്രഹിച്ചിരുന്നത്. വളരെ ഗംഭീരവും ആഡംബരപൂർണവുമായ ഒരു വിവാഹമായിരുന്നു താൻ ചെറുപ്പത്തിൽ സ്വപ്നം കണ്ടിരുന്നതെന്നും സാറ വെളിപ്പെടുത്തി.

എന്നാൽ ഇപ്പോൾ അങ്ങനെയല്ല. കാഴ്ചപ്പാടുകൾ മാറി. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങുകളോടാണ് ഇപ്പോൾ താൽപ്പര്യമെന്ന് സാറ വ്യക്തമാക്കി. ഒരുപക്ഷേ പരമ്പരാഗത ചുവപ്പ് നിറത്തിലുള്ള വിവാഹ വസ്ത്രം പോലും താൻ തിരഞ്ഞെടുത്തേക്കാമെന്നും സാറ കൂട്ടിച്ചേർത്തു.

English Summary

Sachin Tendulkar's daughter, Sara Tendulkar, recently discussed her evolving views on relationships and marriage. She highlighted Gen Z's serious approach, including the confidence to end engagements if partners are incompatible. Tendulkar desires a partner who is a good friend, inspired by her parents. She also revealed a shift from desiring a grand wedding to preferring a simpler ceremony with close friends and family.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SARA TENDULKAR, SACHIN TENDULKAR, ANJALI TENDULKAR, SACHIN ANJALI RELATIONSHIP, SARA INTERVIEW
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360