SignIn
Kerala Kaumudi Online
Thursday, 22 October 2026 7.35 PM IST

ബാഴ്സയ്ക്കും റയലിനും ജയം

e

മാഡ്രിഡ്: സ്പാനിഷ് ലാലിഗയിൽ കഴിഞ്ഞ ദിവസം നടന്ന മത്സരങ്ങളിൽ നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡിനും മുൻചാമ്പ്യൻമാരായ ബാഴ്സ‌ലോണയ്ക്കും ജയം. പുതിയ പരിശീലകൻ ഹാൻസി ഫ്ലിക്കിന്റെ ശിക്ഷണത്തിൽ പുതിയ സീസണി വിജയക്കുതിപ്പ് തുടരുന്ന ബാഴ്സ‌ലോണ കഴിഞ്ഞ ദിവസം ജിറോണയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് കീഴടക്കി. യുവ വിസ്മയം ലമിനെ യമാൽ ഇരട്ടഗോളുമായി തിളങ്ങിയ മത്സരത്തിൽ ഡാനി ഓൾമോ, പെഡ്രി എന്നിവർ ബാഴ്സയ്‌ക്കായി ഓരോ ഗോൾ വീതം നേടി. ക്രിസ്‌ത്യൻ സ്റ്റുവാനിയാണ് ജിറോണയുടെ ആശ്വാസഗോൾ നേടിയത്.86-ാം മിനിട്ടിൽ ഫെറാൻ ടോറസ് ചുവപ്പ് കാർഡ് കണ്ടതിനെ തുടർന്ന് പത്തുപേരുമായാണ് ബാഴ്സ‌ മത്സരം പൂർത്തിയാക്കിയത്. ഈസീസണിൽ ലാലിഗയിൽ കളിച്ച അ‌ഞ്ച് മത്സരങ്ങളും ജയിച്ച ഒരേഒരു ടീം ബാഴ്സയാണ്.

മറ്റൊരു മത്സരത്തിൽ റയൽ സോസിഡിനെ 2-0ത്തിന് തോൽപ്പിച്ച് റയൽ മാഡ്രിഡ് തുടർച്ചയായ രണ്ടാം ജയം നേടി. രണ്ട് പെനാൽറ്രികളാണ് റയലിന് ജയമൊരുക്കിയത്. വിനീഷ്യസ് ജൂനിയറും കിലിയൻ എംബാപ്പെയുമാണ് റയലിനായി പെനാൽറ്റി ഗോളക്കിയത്.

അൽവാരസ് ഗോളടി തുടങ്ങി

അത്‌ലറ്റിക്കോ മാഡ്രിഡ് 3-0ത്തിന് വലൻസിയയെ കീഴടക്കി. പകരക്കാരനായിറങ്ങിയ അർജന്റൈൻ സ്ട്രൈക്കർ ജൂലിയൻ അൽവരാസ് അത്‌ലറ്റിക്കോ ജേഴ്സിയിൽ ആദ്യഗോൾ നേടി. ഗ്രീസ്മാൻ,ഗല്ലാഘെർ എന്നിവരാണ് അത്‌ലറ്റിക്കോയുടെ മറ്റ് സ്കോറർമാർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360