SignIn
Kerala Kaumudi Online
Thursday, 22 October 2026 7.35 PM IST

മഴപെയ്യാഞ്ഞിട്ടും കളി നടന്നില്ല

w

കാൺപൂർ: ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനത്തെ കളിയും ഒരു പന്ത് പോലും എറിയാനാകാതെ ഉപേക്ഷിച്ചു. മഴപെയ്തില്ലെങ്കിലും ഗ്രൗണ്ടിലെ ഈർപ്പം പൂർണമയും മാറ്റാനാകാതെ വന്നതാണ് ഇന്നലത്തെ മത്സരം ഉപേക്ഷിക്കാൻ കാരണം. മൂടിക്കെട്ടിയ അന്തരീക്ഷവുംതിരിച്ചടിയായി. രണ്ടാം ദിനവും കളി നടന്നിരുന്നില്ല. ശനിയാഴ്ച രാത്രി പെയ്‌ത ശക്തമായ മഴയാണ് ഇന്നലെ മത്സരം നടക്കാതിരിക്കാൻ പ്രധാന കാരണമായത്. ഇന്നലെ രാവിലെയോടെ മഴ ശമിച്ചെങ്കിലും ഔട്ട്ഫീൽഡിൽ വെള്ളം കെട്ടിനിൽക്കുകയായിരുന്നു. രാവിലെ അമ്പയർമാർ നടത്തിയ പരിശോധനയിൽ ഔട്ട്ഫീൽഡിൽ പ്രധാനമായും മിഡ് ഓഫ്,മിഡ് ഓൺ, റണ്ണപ്പ് ഏരിയ, മീഡിയ ബോക്സ് എൻഡ് എന്നിവിടങ്ങളിൽ വെള്ളംകെട്ടി നിൽക്കുന്നതായി കണ്ടെത്തി. ഉച്ചയ്ക്ക് പിന്നീട് നടത്തിയ പരിശോധനയിലും നനവ് നിലനിൽക്കുന്നതായി കണ്ടെത്തിയതോടെ ഇന്നലത്തെ മത്സരം ഉപേക്ഷിക്കാൻ അമ്പയർമാർ തീരുമാനിക്കുകയായിരുന്നു. സൂര്യപ്രകാശം ഇല്ലാതിരുന്നതും മൂടിക്കെട്ടിയ അന്തരീക്ഷവും ഈർപ്പം നിലനിൽക്കാൻ കാരണമായി. അവധി ദിനമായതിനാൽ മത്സരം കാണാൻ നിരവധിപ്പേർ എത്തിയിരുന്നു.

​ര​ണ്ടാം​ ​ദി​ന​ത്തി​ലെ​ ​ക​ളിയും​ ​മ​ഴ​മൂ​ലം​ ​പ​ന്തു​പോ​ലും​ ​എ​റി​യാ​തെ​ ​ഉ​പേ​ക്ഷി​ച്ചു.​

ഗ്രീ​ൻ​ ​പാ​ർ​ക്ക് ​സ്റ്റേ​ഡി​യം​ ​വേ​ദി​യാ​കു​ന്ന​ ​ര​ണ്ടാം​ ​ടെ​സ്റ്റി​ന്റെ​ ​ഒ​ന്നാം​ ​ദി​നം​ ​മ​ഴ​യും​ ​വെ​ളി​ച്ച​ക്കു​റ​വും​ ​മൂ​ലം​ 35​ ​ഓ​വ​റേ​ ​മ​ത്സ​രം​ ​ന​ട​ന്നു​ള്ളൂ.​ ​ടോ​സ​ ​ന​ഷ്ട​പ്പെ​ട്ട് ​ബാ​റ്റിം​ഗി​നി​റ​ങ്ങി​യ​ ​ബം​ഗ്ലാ​ദേ​ശ് ​നി​ല​വി​ൽ​ 3​ ​വി​ക്ക​റ്റ് ​ന​ഷ്ട​ത്തി​ൽ​ 107​ ​റ​ൺ​സെ​ടു​ത്തി​ട്ടു​ണ്ട്.
ആ​ദ്യ​മ​ത്സ​ര​ത്തി​ൽ​ 280​ ​റ​ൺ​സി​ന്റെ​ ​വി​ജ​യം​ ​നേ​ടി​യ​ ​ഇ​ന്ത്യ​ ​ര​ണ്ട് ​മ​ത്സ​ര​ങ്ങ​ൾ​ ​ഉ​ൾ​പ്പെ​ട്ട​ ​പ​ര​മ്പ​ര​യി​ൽ​ 1​-0​ത്തി​ന് ​മു​ന്നി​ലാ​ണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, ANNA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360