SignIn
Kerala Kaumudi Online
Thursday, 22 October 2026 7.35 PM IST

തൃഷയുടെ ത്രില്ലർ

t

ക്വലാലംപൂർ: അണ്ടർ 19 വനിതാ ലോകകപ്പിൽ സെഞ്ച്വറി നേടുന്ന ആദ്യ താരമെന്ന ചരിത്ര നേട്ടം സ്വന്തമാക്കി ഓപ്പണർ ജി.തൃഷ നിറഞ്ഞാടിയ സൂപ്പർ സിക്‌സ് മത്സരത്തിൽ ഇന്ത്യയ്ക്ക് സ്കോട്ട്‌ലാൻഡിനെതിരെ 150 റൺസിന്റെ ഗംഭീര ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 1 വിക്കറ്റ് നഷ്‌ടത്തിൽ 208 റൺസ് നേടി.മറിപടിക്കിറങ്ങിയ സ്കോട്ട്ലാ‌ൻഡിനെ 14 ഓവറിൽ വെറും 58 റൺസിന് ഓൾഔട്ടാക്കി. ബൗളിംഗിലും തിളങ്ങിയ തൃഷ 3 വിക്കറ്റ് നേടി തിളങ്ങി. തൃഷയെക്കൂ‌ടാതെ ആയുഷി ശുക്ല നാലും വൈഷ്ണവി ശർമ്മ മൂന്നും വിക്കറ്റുകൾ വീഴ്‌ത്തി.

59 പന്തിൽ 13 ഫോറും 4 സിക്‌സും ഉൾപ്പെടെ തൃഷ 110 റൺസുമായി പുറത്താകാതെ നിന്നു.മറ്റൊരു ഓപ്പണർ ജി. കമാലിനി (42 പന്തിൽ 51)​ അർദ്ധ സെഞ്ച്വറി നേടി. ഒന്നാം വിക്കറ്റിൽ തൃഷയും കമാലിനിയും 13.3 ഓവറിൽ 147 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, TRISHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360