SignIn
Kerala Kaumudi Online
Thursday, 22 October 2026 8.42 PM IST

ജോറാക്കാൻ ജിംനാസ്റ്റിക്സ് താരങ്ങൾ

d
d

ദേശീയ ഗെയിംസിൽ മെഡൽ പ്രതീക്ഷയുമായി ജിംനാസ്റ്റിക്സ് താരങ്ങൾ

തിരുവനന്തപുരം : ദേശീയ ഗെയിംസിൽ കേരളത്തിന്റെ മെഡൽ പ്രതീക്ഷകൾക്ക് ആവേശം പകരാൻ ആത്മവിശ്വാസത്തോടെ ജിംനാസ്റ്റിക് സംഘം. നാളെയാണ് ഡെറാഡൂണിൽ ജിംനാസ്റ്റിക്സ് മത്സരങ്ങൾ ആരംഭിക്കുന്നത്.

ഗുജറാത്തിൽ നടന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ 15 മെഡലുകൾ വാരിക്കൂട്ടിയ ആത്മവിശ്വാസത്തിലാണ് 26 കായിക താരങ്ങളും 7 ഒഫിഷ്യൽസുമടങ്ങുന്ന കേരളത്തിന്റെ ജിംനാസ്റ്റിക്സ് സംഘം. 15 പെൺകുട്ടികളും 11 ആൺകുട്ടികളുമാണ് സംഘത്തിലുള്ളത്. കഴിഞ്ഞ ദേശീയ ഗെയിംസിൽ ഓരോ സ്വർണവും വെള്ളിയും വെങ്കലവുമാണ് നേടാനായത്. ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സിൽ കെ.പി സ്വാതിഷിനായിരുന്നു സ്വർണം. അക്രോബാറ്റിക് ടീം വെള്ളിയും അൻവിത സച്ചിൻ വെങ്കലവും നേടി.ഇക്കുറി മെഡലുകളുടെ എണ്ണം ഇരട്ടിയിലധികമായി ഉയർത്തണമെന്ന ലക്ഷ്യത്തോടെ ജിംനാസ്റ്റിക്സ് അസോസിയേഷന്റെ നേതൃത്വത്തിൽ തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിലും കോഴിക്കോട്ടും കണ്ണൂരും നടത്തിയ ക്യാമ്പിന് ശേഷമാണ് ടീം പുറപ്പെടുന്നത്. മികച്ച ഫോമിലുള്ള സ്വാതിഷ് തന്നെയാണ് ഇക്കുറിയും തുറുപ്പുചീട്ട്. കഴിഞ്ഞ ദേശീയ ഗെയിംസിൽ സർവീസസിന് വേണ്ടി വെള്ളി നേടിയിരുന്ന മനു മുരളി ഇക്കുറി കേരളത്തിന് വേണ്ടിയിറങ്ങുന്നുണ്ട്.

മൂന്നു ക്യാമ്പുകളിലായി ഒരു മാസത്തോളം താരങ്ങൾക്ക് പരിശീലനം നൽകാൻ സാധിച്ചു. കൂടുതൽ മെഡലുകൾ ഇക്കുറി നേടാൻ കഴിയുമെന്ന പ്രതീക്ഷയുണ്ട്.

- യു.തിലകൻ, സംസ്ഥാന ജിംനാസ്റ്റിക് അസോസിയേഷൻ പ്രസിഡന്റ്.

കഴിഞ്ഞ തവണത്തേക്കാൾ 10 താരങ്ങൾ ഇക്കുറി മത്സരിക്കാനുണ്ട്. അൻവിത സച്ചിന് ചെറിയ പരിക്കുള്ളതുമാത്രമാണ് നേരിയ ആശങ്ക.

- ജിത്തു വി.എസ്, സംസ്ഥാന ജിംനാസ്റ്റിക് അസോസിയേഷൻ സെക്രട്ടറി

വെ​ങ്ക​ല​ ​ല​യം

ഡെ​റാ​ഡൂ​ൺ​:​ദേ​ശീ​യ​ഗെ​യിം​സി​ൽ​ ​ഇ​ന്ന​ലെ​കേ​ര​ള​ത്തി​ന്റെ​ ​അ​ക്കൗ​ണ്ടി​ൽ​എ​ത്തി​യ​ത് ​ഒ​രു​വെ​ങ്ക​ലം​ ​മാ​ത്രം. തൈ​ക്കോ​ണ്ടോ​യി​ൽ​ ​വ​നി​ത​ക​ളു​ടെ​ ​വ്യ​ക്തി​ഗ​ത​ ​പൂം​സെ​ ​ഇ​ന​ത്തി​ൽ​ 8.033​ ​പോ​യി​ന്റ് ​നേ​ടി​യ​ ​ല​യ​ ​ഫാ​ത്തി​മ​യാ​ണ് ​വെ​ങ്ക​ലം​ ​സ്വ​ന്ത​മാ​ക്കി​യ​ത്.​ ​മ​ഹാ​രാ​ഷ്‌ട്രയ്ക്കാ​ണ് ​സ്വ​ർ​ണം.​ക​ഴി​ഞ്ഞ​ത​വ​ണ​ ​ല​യ​ ​വെ​ള്ളി​നേ​ടി​യി​രു​ന്നു.​ ​കോ​ഴി​ക്കോ​ട് ​സ്വ​ദേ​ശി​നി​യാ​ണ്.​ ​വ​ള്ളി​ക്കൂ​ന്ന് ​പ​ന്തീ​ര​ങ്കാ​വ് ​സൗ​മ്യം​ ​വീ​ട്ടി​ൽ​ ​അ​ബൂ​സാ​ദി​ക്കി​ന്റെ​യും​ ​ര​സ്ന​യു​ടെ​യും​ ​മ​ക​ളാ​ണ്.​ക്യോ​റു​ഗി​യി​ൽ​ 57​ ​കി​ലോ​ ​ഗ്രാം​ ​വി​ഭാ​ഗ​ത്തി​ൽ​ ​മ​ത്സ​രി​ച്ച​ ​എ​ബി​ന​ ​ആ​ദ്യ​ ​റൗ​ണ്ടി​ൽ​ ​പു​റ​ത്താ​യി.​ക​യാ​ക്കിം​ഗ് ​ക്രോസി​ൽ​ ​കേ​ര​ള​ത്തി​ന്റെ​ ​ആ​ദം​ ​മാ​ത്യൂ​ ​സി​ബി​ ​നാ​ലാ​മ​താ​യി. ട്രാ​ക്ക് ​സൈക്ലിംഗി​ൽ​ മ​ത്സ​രം​ ​ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും​ ​മെ​ഡ​ലൊ​ന്നും​ ​നേ​ടാ​ൻ​ ​സാ​ധി​ച്ചി​ല്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, GYMNAS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360