SignIn
Kerala Kaumudi Online
Thursday, 22 October 2026 8.42 PM IST

ശ്രേയസോടെ ഗില്ലാടി ഇന്ത്യ

x

നാ​ഗ്‌​പൂ​ർ:ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ​ ​ഏ​ക​ദി​ന​ ​പ​ര​മ്പ​ര​യി​ലെ​ ​ആ​ദ്യ​ ​മ​ത്സ​ര​ത്തി​ൽ​ ​ഇ​ന്ത്യ​യ്ക്ക് 4​ ​വി​ക്ക​റ്റി​ന്റെ​ ​ജ​യം.​ ​ആ​ദ്യം​ ​ബാ​റ്റ് ​ചെ​യ്‌​ത​ ​ഇം​ഗ്ല​ണ്ട് 47.4​ ​ഓ​വ​റി​ൽ​ 248​ ​റ​ൺ​സി​ന് ​ഓ​ൾ​ഔ​ട്ടാ​യി.​ ​മ​റു​പ​ടി​ക്കി​റ​ങ്ങി​യ​ ​ഇ​ന്ത്യ​ 38.4​ ​ഓ​വ​റി​ൽ​ 6 ​ ​വി​ക്ക​റ്റ് ​ന​ഷ്‌​ട​പ്പെ​ടു​ത്തി​ ​വി​ജ​യ​ല​ക്ഷ്യ​ത്തി​ലെ​ത്തി​ ​(251/6​).​ ​ചേ​സിം​ഗി​ൽ​ ​തു​ട​ക്കം​ ​പാ​ളി​യെ​ങ്കി​ലും​ ​അ​ർ​ദ്ധ​ ​സെ​ഞ്ച്വ​റി​യു​മാ​യി​ ​ക​ളം​ ​നി​റ​ഞ്ഞ​ ​ശു​ഭ്‌​മാ​ൻ​ ​ഗി​ൽ​ ​(87),​ ​ശ്രേ​യ​സ് ​അ​യ്യ​ർ​ ​(59​),​ ​അ​ക്ഷ​ർ​ ​പ​ട്ടേ​ൽ​ ​(52​)​ ​എ​ന്നി​വ​രു​ടെ​ ​ബാ​റ്റിം​ഗാ​ണ് ​ഇ​ന്ത്യ​യെ​ ​വി​ജ​യ​തീ​ര​ത്തെത്തി​ച്ച​ത്.​ ​മൂ​ന്ന് ​മ​ത്സ​ര​ങ്ങ​ൾ​ ​ഉ​ൾ​പ്പെ​ട്ട​ ​പ​ര​മ്പ​ര​യി​ൽ​ ​ഇ​ന്ത്യ​ 1​-0​ത്തി​ന് ​മു​ന്നി​ലെ​ത്തി.​ ​ഗി​ല്ലാ​ണ് ​ക​ളി​യി​ലെ​ ​താ​രം.

ത​ക​ർ​പ്പ​ൻ​ ​തു​ട​ക്കം
ടോ​സ് ​നേ​ടി​ ​ബാ​റ്റിം​ഗ് ​തി​ര​ഞ്ഞെ​ടു​ത്ത​ ​ക്യാ​പ്ട​ൻ​ ​ജോ​സ് ​ബ​ട്ട്‌​ല​റു​ടെ​ ​തീ​ര​ുമാ​നം​ ​ശ​രി​വ​ച്ച് ,​​മി​ക​ച്ച​ ​തു​ട​ക്ക​മാ​ണ് ​ഓ​പ്പ​ണ​ർ​മാ​രാ​യ​ ​ഫി​ൽ​ ​സാ​ൾ​ട്ടും​ ​(26​ ​പ​ന്തി​ൽ​ 43),​ ​ബെ​ൻ​ ​ഡ​ക്ക​റ്റും​ ​(32​)​ ​ഇം​ഗ്ല​ണ്ടി​ന് ​ന​ൽ​കി​യ​ത്.​ ​ഇ​രു​വ​രും​ ​ഒ​ന്നാം​ ​വി​ക്ക​റ്റി​ൽ​ 53​ ​പ​ന്തി​ൽ​ 75​ ​റ​ൺ​സി​ന്റെ​ ​കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി.

അ​ടി​യ്ക്ക് ​തി​രി​ച്ച​ടി
2023​ ​ലോ​ക​ക​പ്പി​ന് ​ശേ​ഷം​ ​ആ​ദ്യ​മാ​യി​ ​ഏ​ക​ദി​ന​ത്തി​നി​റ​ങ്ങി​യ​ ​മു​ഹ​മ്മ​ദ് ​ഷ​മി​ ​എ​റി​ഞ്ഞ​ ​ഇം​ഗ്ല​ണ്ട് ​ഇ​ന്നിം​ഗ്‌​സിലെ​ ​ആ​ദ്യ​ ​ഓ​വ​ർ​ ​മെ​യ്ഡ​നാ​യി​രു​ന്നു.​ ​ അ​ര​ങ്ങേ​റ്റ​ക്കാ​ര​ൻ​ ​ഹ​ർ​ഷി​ത് ​റാണ എ​റി​ഞ്ഞ​ ​അ​ടു​ത്ത​ ​ഓ​വ​റി​ൽ​ ​ര​ണ്ട് ​ഫോ​റ​ടി​ച്ച​ ​ഫി​ൽ​ ​സാ​ൾ​ട്ട് ​ആ​ക്ര​മ​ണം​ ​തു​ട​ങ്ങി.​ ​നാ​ലാം​ ​ഓ​വ​ർ​ ​ഹ​ർ​ഷി​ത് ​മെ​യ്‌​ഡ​നാ​ക്കി.​ ​എ​ന്നാ​ൽ​ ​ഹ​ർ​ഷി​ത് ​എ​റി​ഞ്ഞ​ ​ആ​റാം​ ​ഓ​വ​റി​ൽ​ 3​ ​സി​ക്സും​ 2​ ​ഫോ​റു​മു​ൾ​പ്പെ​ടെ​ ​സാ​ൾ​ട്ട് ​നേ​ടി​യ​ത് 26​ ​റ​ൺ​സാ​ണ്.​ ​ഏ​ക​ദി​ന​ ​അ​ര​ങ്ങേ​റ്റ​ത്തി​ൽ​ ​ഒ​രി​ന്ത്യ​ൻ​ ​ബൗ​ള​റു​ടെ​ ​ഏ​റ്റ​വും​ ​മോ​ശം​ ​ഓ​വ​ർ.​ 9​-ാം​ ​ഓ​വ​റി​ൽ​ ​സാ​ൾ​ട്ട് ​ശ്രേ​യ​സ് ​അ​യ്യ​രു​ടെ​ ​ത​ക​‌​ർ​പ്പ​ൻ​ ​ഫീ​ൽ​ഡിം​ഗി​ന്റെ​യും​ ​ത്രോ​യു​ടേ​യും​ ​മി​ക​വി​ൽ​ ​റ​ണ്ണൗ​ട്ടാ​യ​ത് ​ഇ​ന്ത്യ​യ്ക്ക് ​ബ്രേ​ക്ക് ​ത്രൂ​വാ​യി.​ ​അ​ടു​ത്ത​ ​ഓ​വ​റി​ൽ​ ​ഡെ​ക്ക​റ്റി​നെ​ ​പു​റ​ത്താ​ക്കി​ ​ഹ​ർ​ഷി​ത് ​ക​ന്നി​വി​ക്ക​റ്റ് ​സ്വ​ന്ത​മാ​ക്കി.​ ​ബെ​ൻ​ ​ഉ​യ​ർ​ത്തി​യ​ടി​ച്ച​ ​പ​ന്ത് പു​റ​കോ​ട്ടോ​ടി​ ​ഡൈ​വ് ​ചെ​യ്ത് ​മ​റ്റൊ​രു​ ​അ​ര​ങ്ങേ​റ്റ​ക്കാ​ര​ൻ​ ​ജ​യ്സ്വാ​ൾ​ ​കൈ​പ്പി​ടി​യി​ലൊ​തു​ക്കു​ക​യാ​യി​രു​ന്നു.​ ​ആ​ ​ഓ​വ​റി​ൽ​ ​ത​ന്നെ​ ​ഹാ​രി​ ​ബ്രൂ​ക്കി​നെ​ ​(0​)​ ​കീ​പ്പ​ർ​ ​കെ.​എ​ൽ​ ​രാ​ഹു​ലി​ന്റെ​ ​കൈ​യി​ൽ​ ​എ​ത്ത​ച്ച് ​റാ​ണ​ ​ഇം​ഗ്ല​ണ്ടി​നെ​ ​പ്ര​തി​സ​ന്ധി​യി​ലാ​ക്കി.​ 77​/3​ ​എ​ന്ന​ ​അ​വ​സ്ഥ​യി​ലാ​യി​ ​ഇം​ഗ്ല​ണ്ട്.
​ ​പി​ന്നീ​ട് ​ബ​ട്ട‌്ല​റും​ ​(52​),​ ​ജേ​ക്ക​ബ് ​ബെ​ഥേ​ലും​ ​(51​)​ ​നേ​ടി​യ​ ​അ​ർ​ദ്ധ​ ​സെ​ഞ്ച്വ​റി​ക​ളാ​ണ് ​ഇം​ഗ്ല​ണ്ടി​ന് ​തു​ണ​യാ​യ​ത്.​ 3​ ​ഫോ​റും1​ ​സി​ക്സും​ ​നേ​ടി​ ​ജോ​ഫ്ര​ ​അ​ർ​‌​ച്ച​ർ​ ​(​പു​റ​ത്താ​കാ​തെ​ 18​ ​പ​ന്തി​ൽ​ 21​)​ ​അ​വ​സാ​ന​ ​ഓ​വ​റു​ക​ളി​ൽ​ ​സ്‌​കോ​റു​യ​ർ​ത്തി.​ ​ഏ​റെ​ക്കാ​ല​ത്തി​ന് ​ശേ​ഷം​ ​ഏ​ക​ദി​ന​ത്തി​നി​റ​ങ്ങി​യ​ ​ജോ​ ​റൂ​ട്ടി​ന് ​(19)​ ​മി​ക​വി​ലേ​ക്ക് ​ഉ​യ​രാ​നാ​യി​ല്ല.​ലി​വിം​ഗ് ​സ്റ്റ​ണും​ ​(5​),​ ​കാ​ർ​സും​ ​(5​)​ ​നി​രാ​ശ​പ്പെ​ടു​ത്തി.​ ​ഇ​ന്ത്യ​യ്‌​ക്കാ​യി​ ​ഹ​ർ​ഷി​തും​ ​ജ​ഡേ​ജ​യും​ ​മൂ​ന്ന് ​വി​ക്ക​റ്റ് ​വീ​തം​ ​വീ​ഴ്‌​ത്തി.​ ​ഷ​മി​യും​ ​അ​ക്ഷ​റും​ ​കു​ൽ​ദീ​പും​ ​ഓ​രോ​ ​വി​ക്ക​റ്റ് ​വീ​തം​ ​വീ​ഴ്‌​ത്തി.

തുടക്കം പാളിയിട്ടും കത്തിക്കയറി

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ സ്കോർ 19ൽ എത്തിയപ്പോൾ തന്നെ ഓപ്പണർമാരായ രോഹിതും (2), യശ്വസിയും (15) പവലിയനിൽ തിരിച്ചെത്തി. യശ്വസിയെ ആർച്ചറും രോഹിതിനെ മഹമ്മൂദുമാണ് പുറത്താക്കിയത്. പിന്നീട് ക്രീസിൽ ഒന്നിച്ച ഗില്ലും ശ്രേയസും ഇന്ത്യയെ കരകയറ്റി. ആർച്ചർ എറിഞ്ഞ ഏഴാം ഓവറിൽ തുടർച്ചയായി രണ്ട് സിക്സടിച്ച് ശ്രേയസ് നയം വ്യക്തമാക്കി. ശ്രേയസായിരുന്നു കൂടുതൽ ആക്രമണകാരി. ഇരുവരും മൂന്നാം വിക്കറ്റിൽ 64 പന്തിൽ 94 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ശ്രേയസിനെ പുറത്താക്കി ബെഥേലാണ് കൂട്ടുകെട്ട് പൊളിച്ചത്. 36 പന്ത് നേരിട്ട ശ്രേയസ് 9 ഫോറും 2 സിക്സും നേടി.

പകരമെത്തിയ അക്ഷറിനൊപ്പം ഗിൽ 108 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യയെ ജയത്തിനരികിൽ എത്തിച്ചു. അക്ഷറിനെ ബൗൾഡാക്കി ആദിൽ റഷീദാണ് കൂട്ടുകെട്ട് തകർത്തത്. പിന്നാലെ രാഹുലും (2), ഗില്ലും പുറത്തായെങ്കിലും ഹാ‌ർദിക്കും (9), ജഡേജയും (12) ഇന്ത്യയെ വിജയതീരത്തെത്തിച്ചു. ഇംഗ്ലണ്ടിനായി മഹമ്മൂദും റഷീദും 2 വിക്കറ്റ് വീതം വീഴ്‌ത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, CRICKET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360