
ദുബായ് : ചാമ്പ്യൻസ് ട്രോഫി ഫൈനലിലെ അർദ്ധസെഞ്ച്വറി പ്രകടനത്തോടെ ഇന്ത്യൻ ക്യാപ്ടൻ രോഹിത് ശർമ്മ ഐ.സി.സി ഏകദിന ബാറ്റിംഗ് റാങ്കിംഗിൽ രണ്ട് പടവ് ഉയർന്ന് മൂന്നാം സ്ഥാനത്തേക്കെത്തി. ഇന്ത്യൻ താരം ശുഭ്മാൻ ഗില്ലാണ് ഒന്നാം റാങ്കിൽ. ചാമ്പ്യൻസ് ട്രോഫിയിലെ അഞ്ചു മത്സരങ്ങളിൽ നിന്ന് 218 റൺസ് നേടിയ വിരാട് കൊഹ്‌ലി അഞ്ചാം റാങ്കിലുണ്ട്. ബൗളർമാരിൽ കുൽദീപ് യാദവ് മൂന്ന് പടവ് ഉയർന്ന് മൂന്നാമതേക്കെത്തിയപ്പോൾ രവീന്ദ്ര ജഡേജ പത്താം റാങ്കിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |